ഡൽഹി: ഷൂട്ടിംഗ് താരം ശ്രേയസി സിംഗ് ബിജെപിയിൽ ചേർന്നു. മുൻ കേന്ദ്ര മന്ത്രി ദിഗ്വിജയ് സിംഗിന്റെ മകളാണ് ശ്രേയസി. ബിജെപി നേതാവ് ഭൂപേന്ദ്ര യാദവിന്റെ സാന്നിദ്ധ്യത്തിൽ ഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് വെച്ചായിരുന്നു ശ്രേയസിയുടെ ബിജെപി പ്രവേശം.
2014 കോമണ്‍വെൽത്ത് ഗെയിംസിൽ വെള്ളിമെഡൽ നേടിയ ശ്രേയസി സിംഗ് 2018 കോമണ്‍വെൽത്ത് ഗെയിംസിൽ രാജ്യത്തിനായ് സ്വർണ്ണ മെഡൽ നേടിയിരുന്നു. ബിഹാറിലെ ജമുയി സ്വദേശിനിയായ ശ്രേയസിയുടെ ആദ്യ രാഷ്ട്രീയ പ്രവേശനമാണ് ഇത്.
1998ലെ വാജ്പേയി മന്ത്രിസഭയിൽ അംഗമായിരുന്നു ശ്രേയസി സിംഗിന്റെ പിതാവ് ദിഗ്വിജയ് സിംഗ്. വാണിജ്യ വ്യവസായ വകുപ്പ്, റെയിൽവേ, വിദേശകാര്യം എന്നി മന്ത്രലയങ്ങളിൽ സഹമന്ത്രിയായിരുന്നു അദ്ദേഹം. നാഷണൽ റൈഫിൾ അസോസിയേഷൻ പ്രസിഡന്റായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ശ്രേയസിയുടെ അമ്മ പുതുൽ കുമാരി ബാങ്കയിൽ നിന്നുമുള്ള എം പിയായിരുന്നു.
Discussion about this post