അയോധ്യ : അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തിനായി ശ്രീരാം ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റിനു ഇതിനോടകം ലഭിച്ചത് നൂറുകോടിയോളം രൂപ. രാമക്ഷേത്രത്തിന്റെ നിർമ്മാണപ്രവർത്തനങ്ങൾ നവരാത്രിയുടെ ആദ്യ ദിവസമായ ഒക്ടോബർ 17 ന് ആരംഭിക്കുമെന്നാണ് ലഭ്യമാവുന്ന വിവരങ്ങൾ.
അയോധ്യയിൽ നിർമിക്കാൻ പോകുന്നത് വളരെയധികം ചരിത്രപ്രധാന്യമുള്ള പൊതു ആരാധനാലയമായതിനാൽ ഇൻകം ടാക്സ് ആക്റ്റിന്റെ 80 ജി പ്രകാരം ട്രസ്റ്റിനെ ടാക്സ് അടയ്ക്കുന്നതിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. രാമക്ഷേത്രം നിർമ്മിക്കുന്നതിനായാണ് ശ്രീരാം ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് മോദി സർക്കാർ രൂപീകരിച്ചത്. 15 അംഗങ്ങളാണ് ട്രസ്റ്റിലുള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ന്രിപേന്ദ്ര മിശ്രയാണ് ക്ഷേത്ര നിർമാണ കമ്മിറ്റിയുടെ തലവൻ. ട്രസ്റ്റിന്റെ പ്രസിഡന്റായി നിയമിച്ചിട്ടുള്ളത് നിത്യ ഗോപാൽ ദാസിനെയാണ്.
Discussion about this post