കൊച്ചി; സ്വപ്ന സുരേഷിന് ജാമ്യം ലഭിച്ചു. തിരുവനന്തപുരം വിമാനതാവളം വഴി സ്വർണ്ണം കടത്തിയ കേസിൽ കസ്റ്റംസ് രജിസ്റ്റർ ചെയ്ത കേസിലാണ് ജാമ്യം ലഭിച്ചത്.60 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിക്കാത്തതിനാൽ സ്വാഭാവിക ജാമ്യം അനുവദിക്കുകയായിരുന്നു.പ്രത്യേക സാമ്പത്തിക കുറ്റകൃത്യ കോടതിയാണ് ജാമ്യം അനുവദിച്ചത്.
കേസിൽ ആദ്യം നടപടിയെടുത്തതും കസ്റ്റംസ് ആണ്. ഇതിനു തൊട്ടുപിന്നാലെ കേസിൻറെ മറ്റ് ബന്ധങ്ങൾ കണക്കിലെടുത്താണ് മറ്റ് ദേശീയ ഏജൻസികൾ കേസിൽ ഇടപെടുന്നത്.
എൻഐഎ കേസിലുൾപ്പെടെ പ്രതിയായതിനാൽ സ്വപ്നയ്ക്ക് പുറത്തിറങ്ങാനാവില്ല. കേസുമായി ബന്ധപ്പെട്ട കൂടുതൽ തെളിവുകൾള ഹാജരാക്കാൻ ഹൈക്കോടതി ഇന്ന് അന്വേഷണ സംഘത്തോട് ആവശ്യപ്പെട്ടിരുന്നു. കേസ് ഡയറിയും ഹാജരാക്കാൻ കോടതി നിർദ്ദേശം നൽകിയിരുന്നു.












