ന്യൂഡൽഹി : ശ്രീലങ്കയുടെ കിഴക്കൻ തീരത്തുവെച്ച് തീപിടുത്തമുണ്ടായ ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ ചാർട്ടേഡ് എണ്ണ കപ്പലായ എം.ടി ന്യൂ ഡയമണ്ടിന് അകമ്പടിയായി 3 ഇന്ത്യൻ കോസ്റ്റ് ഗാർഡ് (ഐസിജി) കപ്പലുകൾ. യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ ഫുജൈറാ പോർട്ടിൽ ഈ എണ്ണക്കപ്പലെത്തുന്നതു വരെയായിരിക്കും ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ (ഐസിജി) കപ്പലുകൾ അകമ്പടി പോവുക.
20 വർഷം പഴക്കമുള്ള എം.ടി ന്യൂ ഡയമണ്ട് എണ്ണക്കപ്പലിന് 333 മീറ്റർ നീളവും 60 മീറ്റർ വീതിയുമുണ്ട്. കുവൈറ്റിൽ നിന്നും 3 ലക്ഷം മെട്രിക്ക് ടൺ ക്രൂഡോയിലുമായി ഇന്ത്യയിലെ പാരാദ്വീപിലേക്ക് വരുമ്പോഴാണ് ശ്രീലങ്കയുടെ കിഴക്കൻ തീരത്തു വെച്ച് കപ്പലിൽ അഗ്നിബാധയുണ്ടായത്.
യുഎഇയിലെ ഫുജൈറാ പോർട്ടിലേക്കുള്ള യാത്രക്കിടെ കപ്പലിൽ നിന്നും എണ്ണചോർച്ചയുണ്ടാകുന്നുണ്ടോയെന്ന് പരിശോധിക്കാനാണ് ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ മൂന്ന് കപ്പലുകൾ അകമ്പടി പോകുന്നത്. എം.ടി ന്യൂ ഡയമണ്ട് എണ്ണക്കപ്പൽ യുഎഇയിലെ ഫുജൈറാ പോർട്ടിലെത്താൻ ആഴ്ചകളെടുക്കുമെന്നാണ് വിലയിരുത്തൽ.
Discussion about this post