ലഹരിമരുന്ന് കേസിൽ ബോളിവുഡ് താരം റിയ ചക്രബർത്തിയുടെയും സഹോദരൻ ഷൗവിക്കിന്റെയും ജുഡീഷ്യൽ കസ്റ്റഡി ഒക്ടോബർ 20 വരെ നീട്ടി. മുംബൈയിലെ നാർക്കോട്ടിക് ഡ്രഗ്സ് ആന്റ് സൈക്കോട്രോപ്പിക്ക് സബ്സ്റ്റാൻസസ് ആക്ട് കോർട്ട് ആണ് ജുഡീഷ്യൽ കസ്റ്റഡി നീട്ടിയത്.
റിയ ചക്രബർത്തിയെ കൂടാതെ ലഹരിമരുന്ന് കേസിൽ നർക്കോർട്ടിക്സ് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്ത മറ്റു 18 പേരുടെയും കസ്റ്റഡി നീട്ടിയിട്ടുണ്ട്. മുമ്പ് ബോംബെ ഹൈക്കോടതിയിൽ റിയയും സഹോദരനും ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നു. ഈ ഹർജിയിൽ നാളെ ഹൈക്കോടതി വിധിയുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് സെപ്റ്റംബർ 9നാണ് നർക്കോർട്ടിക്സ് കൺട്രോൾ ബ്യൂറോ റിയയെ അറസ്റ്റ് ചെയ്തത്.
Discussion about this post