ഡൽഹി: കേന്ദ്രസർക്കാരിനെതിരെ രാഹുൽ ഗാന്ധി തുടർച്ചയായി നടത്തുന്ന പ്രസ്താവനകളിൽ പ്രതികരണവുമായി ബിജെപി മന്ത്രി. കോൺഗ്രസ്സ് ആയിരുന്നു അധികാരത്തിലെങ്കില്‍ 15 മിനിട്ടുകള്‍ക്കകം ലഡാക്കില്‍ നിന്ന് ചൈനയെ തുരത്തുമായിരുന്നുവെന്ന വയനാട് എം പിയുടെ പ്രസ്താവനയെ പരിഹസിച്ച് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര രംഗത്ത് വന്നു. രാഹുലിന് എവിടെ നിന്നാണ് ഇത്ര നല്ല മയക്കുമരുന്ന് കിട്ടുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.
‘പത്ത് ദിവസം കൊണ്ട് വായ്പ എഴുതി തള്ളുക, പതിനഞ്ച് മിനിറ്റിൽ ചൈനയെ തോൽപ്പിക്കുക… രാഹുൽജിയെ ഇതൊക്കെ പഠിപ്പിച്ചു വിടുന്നവരെ താൻ നമിക്കുകയാണെന്നും നരോത്തം മിശ്ര പരിഹസിച്ചു.
കോൺഗ്രസ്സ് ആയിരുന്നു അധികാരത്തിലെങ്കിൽ പതിനഞ്ച് മിനിട്ടിൽ ചൈനയെ തുരത്തുമായിരുന്നുവെന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവനയിൽ ട്രോളുകൾ ഇന്നും തുടരുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഭീരുവെന്ന വിശേഷിപ്പിച്ച രാഹുൽ ഗാന്ധിയുടെ പ്രസ്താവനയും ട്രോളന്മാർക്ക് വിരുന്നാവുകയാണ്.
Discussion about this post