പുതിയ കാര്‍ഷിക നിയമങ്ങള്‍ കര്‍ഷകര്‍ക്ക് പരമാവധി ലാഭം ഉറപ്പാക്കുന്നതാണെന്ന് ഇന്ത്യയിലെ ഇസ്രയേല്‍ അംബാസഡര്‍ റോണ്‍ മാല്‍ക. ഇസ്രയേല്‍ ഇത്തരം പരിഷ്കാരങ്ങള്‍ നടപ്പിലാക്കിയതിന്റെ അനുഭവത്തിലാണ് ഇക്കാര്യം പറയുന്നതെന്നും പുതിയ നിയമങ്ങള്‍ ഇന്ത്യയിലെ കര്‍ഷകരെ ശാക്തീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഒരിക്കല്‍ കാര്‍ഷിക നിയമത്തിന്റെ യഥാര്‍ഥ ഗുണവശങ്ങള്‍ കര്‍ഷകര്‍ മനസിലാക്കും. കാര്‍ഷിക മേഖലയില്‍ ഇന്ത്യയും ഇസ്രായേലും തമ്മില്‍ വര്‍ഷങ്ങളുടെ ബന്ധമുണ്ട്. കര്‍ഷകര്‍ക്ക് അവരുടെ ഉല്പന്നങ്ങള് നേരിട്ട് ഉപഭോക്താക്കളിലെത്തിക്കാന്‍ ഇസ്രായേല്‍ സാങ്കേതിക വിദ്യ ഉപയോഗിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post