ബംഗളുരുവിലുള്ള മഹാദേവപുരത്തെ ചൂതാട്ട ക്ലബിൽ നടത്തിയ റെയ്ഡിൽ 96 ലക്ഷം രൂപ പിടിച്ചെടുത്ത് ബംഗളുരു സെൻട്രൽ ക്രൈം ബ്രാഞ്ച് പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് അറുപതിലധികം ആളുകളെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തിട്ടുണ്ട്.
പിടികൂടിയവരെല്ലാം ആന്ധ്രാപ്രദേശ് സ്വദേശികളാണെന്നാണ് ലഭ്യമാവുന്ന വിവരങ്ങൾ. മഹാദേവപുരത്തെ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ബംഗളുരു ഇൻ എന്ന ഹോട്ടലിലാണ് റെയ്ഡ് നടത്തിയതെന്നും ചൂതാട്ടക്ലബിന്റെ നടത്തിപ്പുകാർക്കായുള്ള തിരച്ചിൽ പുരോഗമിക്കുകയാണെന്നും ജോയിന്റ് കമ്മീഷ്ണർ ഓഫ് പോലീസ് (ക്രൈം) സന്ദീപ് പാട്ടീൽ പറഞ്ഞു. ഇന്നലെയാണ് പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്ത് പരിശോധന നടത്തിയത്.








