മംഗളുരു : യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അപകീർത്തിപ്പെടുത്തുന്ന രീതിയിലുള്ള പ്രസ്താവനകൾ നടത്തിയതിലൂടെ ‘നാഥ്’ സന്യാസിമാരെ ദക്ഷിണ കന്നഡ യൂത്ത് കോൺഗ്രസ് നേതാവ് അനാദരിക്കുകയാണ് ചെയ്തതെന്ന് ബിജെപി. ദക്ഷിണ കന്നഡ യൂത്ത് കോൺഗ്രസ് നേതാവ് മിഥുൻ എം.റായ് ആണ് മാംഗളൂരിൽ ഹത്രാസ് കൊലപാതകത്തിനെതിരെ നടന്ന പ്രതിഷേധങ്ങൾക്കിടെ യോഗി ആദിത്യനാഥിനെ അപകീർത്തിപ്പെടുത്തുന്ന പ്രസ്താവനകൾ നടത്തിയത്.
ഇതിനു പിന്നാലെ യു.പി മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്തുന്ന പ്രസ്താവനകൾ നടത്തിയതിലൂടെ ‘നാഥ്’ സന്യാസ സമ്പ്രദായത്തെ മിഥുൻ എം.റായ് അനാദരിക്കുകയാണ് ചെയ്തതെന്ന് ചൂണ്ടിക്കാട്ടി ബിജെപി ദക്ഷിണ കന്നഡ യൂണിറ്റ് പ്രസിഡന്റ് സുദർശൻ മൂഡ്ബിദ്രി രംഗത്തു വരികെയായിരുന്നു. ദക്ഷിണ കന്നഡ ജില്ലയിൽ യോഗി കാലു കുത്തിയാൽ മുഖത്തു മഷിയൊഴിക്കുമെന്നും അദ്ദേഹത്തിനു യു.പി ഭരിക്കാൻ യോഗ്യതയില്ലെന്നുമാണ് മിഥുൻ പറഞ്ഞത്.
യോഗി ആദിത്യനാഥ് നേതൃത്വം നൽകുന്ന ഹിന്ദുമതത്തിലെ ‘നാഥ്’ സന്യാസ പാരമ്പര്യത്തെയാണ് ഈ പ്രസ്താവനയിലൂടെ യൂത്ത് കോൺഗ്രസ് നേതാവ് അപമാനിച്ചതെന്ന് സുദർശൻ മൂഡ്ബിദ്രി പറഞ്ഞു.
Discussion about this post