ന്യൂഡൽഹി : തെരഞ്ഞെടുപ്പ് കമ്മീഷൻ രാജ്യസഭയിലേക്ക് ഒഴിവുള്ള സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ തീയതികൾ പ്രഖ്യാപിച്ചു. വോട്ടെടുപ്പും വോട്ടെണ്ണലും നവംബർ 9 നു നടത്താനാണ് തീരുമാനിച്ചിട്ടുള്ളത്. ഈ മാസം 20 നു തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിട്ടുണ്ട്.
ഒക്ടോബർ 27 ആണ് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. രാജ്യസഭയിൽ ഒഴിവുള്ള 11 സീറ്റുകളിലേക്കായിരിക്കും തെരഞ്ഞെടുപ്പ് നടക്കുക. യു.പിയിൽ പത്തും ഉത്തരാഖണ്ഡിൽ ഒരു സീറ്റുമാണ് അടുത്ത മാസം ഒഴിവു വരിക. രാജ്യ സഭയിൽ നിന്നും വിരമിക്കുന്നത് കേന്ദ്ര മന്ത്രി ഹർദീപ് സിംഗ് പുരി, എസ്പി നേതാവ് രാംഗോപാൽ യാദവ്, സിനിമാതാരവും കോൺഗ്രസ് നേതാവുമായ രാജ് ബബ്ബർ ഉൾപ്പെടെയുള്ളവരാണ്.
Discussion about this post