തിരുവനന്തപുരം: കടല്‍ഭിത്തിക്ക് പകരം ജിയോ ട്യൂബ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് മന്ത്രിസഭയില്‍ എ.കെ. ബാലനും ജെ. മെഴ്സിക്കുട്ടിയമ്മയും തമ്മില്‍ തര്‍ക്കം. പദ്ധതിയുടെ അനുമതി വേഗത്തിലാക്കണമെന്ന നിലപാടാണ് മെഴ്സിക്കുട്ടിയമ്മ കൈക്കൊണ്ടത്.
കരാര്‍ നല്‍കുന്നതിലേതടക്കം നിയമവശം കൂടി പരിശോധിച്ചുമാത്രമേ അനുമതി നല്കാന് കഴിയുകയുള്ളൂവെന്ന് എ.കെ. ബാലന് വ്യക്തമാക്കി.
ഈ സര്‍ക്കാറിന്റെ കാലത്ത് സാധിക്കില്ലെന്ന് മെഴ്സിക്കുട്ടിയമ്മ തിരിച്ചടിച്ചു. മറ്റ് സംസ്ഥാനങ്ങളില്‍ വളരെ വിജയകരമായി നടപ്പാക്കാനായ പദ്ധതിയാണിതെന്ന് ഫിഷറീസ് മന്ത്രി ചൂണ്ടിക്കാട്ടി.
ഒക്ടോബര്‍ അവസാനത്തോടെ പദ്ധതി ആരംഭിക്കാന്‍ നേരത്തേ തീരുമാനിച്ചിരുന്നു.
Discussion about this post