ഡല്‍ഹി: ബോളിവുഡ് നടന് സുശാന്ത് സിങ് രജപുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച അഭിഭാഷകന് അറസ്റ്റില്‍. ഡല്‍ഹി സ്വദേശിയായ വിഭോര്‍ ആനന്ദാണ് അറസ്റ്റിലായത്. വ്യാഴാഴ്ച മുതല്‍ മുംബൈ പൊലീസിന്റെ സൈബര്‍ സെല്ലിെന്റ കസ്റ്റഡിയിലായിരുന്ന ഇയാളുടെ അറസ്റ്റ് ഇന്നാണ് രേഖപ്പെടുത്തിയത്.
സുശാന്തിന്റെ മരണത്തിന് അദ്ദേഹത്തിന്റെ മുന്‍ മാനേജര്‍ ദിഷയുടെ മരണവുമായി ബന്ധമുണ്ടെന്നായിരുന്നു ട്വിറ്റര്‍ പോസ്റ്റിലൂടെ ഇയാള്‍ ആരോപിച്ചത്.
Discussion about this post