തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ പ്രവേശിപ്പിച്ചത് ഭാര്യ ഡോക്ടറായി ജോലി ചെയ്യുന്ന ആശുപത്രിയിൽ. ശിവശങ്കറിന്റെ നെഫ്രോളജിസ്റ്റ് ആയ ഭാര്യ തന്നെയാണ് ആശുപത്രിയിലെ ഈ വിഭാഗത്തിന്റെ മേധാവിയും.
ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ ശിവശങ്കറിനെ കൊണ്ടു പോകാൻ വീട്ടിലെത്തിയത്. സ്വകാര്യ കാർ ഒഴിവാക്കി കസ്റ്റംസിന്റെ കാറിൽ തന്നെ കൊണ്ടു പോകാനായിരുന്നു അധികൃതരുടെ തീരുമാനം. യാത്രയ്ക്കിടയിലാണ് ശിവശങ്കറിന് നെഞ്ചുവേദന അനുഭവപ്പെട്ടത്. ഇതേ തുടർന്ന് വീട്ടുകാരെ വിവരം അറിയിക്കുകയും, ഭാര്യയുടെ നേതൃത്വത്തിൽ അതേ വാഹനത്തിൽ തന്നെ കരമനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.











