ബാര്‍ കോഴ കേസില്‍ ജോസ് കെ. മാണിക്കെതിരെ ആരോപണവുമായി ബാറുടമ ബിജു രമേശ്. കോഴ ആരോപണം പിന്‍വലിക്കാന്‍ ജോസ് കെ. മാണി പത്ത് കോടി വാഗ്ദാനം ചെയ്തു. പണം വാഗ്ദാനം ചെയ്തപ്പോള്‍ തന്നോടൊപ്പം നിരവധി ബാറുടമകള്‍ ഉണ്ടായിരുന്നു. ആരോപണത്തില്‍ ഉറച്ച് നില്‍ക്കണമെന്ന് സി.പി.എം നേതാക്കളും ആവശ്യപ്പെട്ടു. ആദ്യം ഭീഷണിപ്പെടുത്തി, പിന്നീടാണ് പണം വാഗ്ദാനം ചെയ്തത്. തനിക്ക് ഫോണ്‍ വന്നതിന് സാക്ഷികളുണ്ടെന്നും ബിജു രമേശ് ഒരു മാധ്യമത്തോട് പറഞ്ഞു.
ആരോപണം ഉന്നയിച്ചതിന്റെ രണ്ടാം ദിവസം ജോണ്‍ കല്ലാട്ടിന്റെ ഫോണ്‍ വന്നു. എന്ത് പറയണമെന്ന് ജോണ്‍ കല്ലാട്ട് മെയില്‍ അയച്ച് തന്നു. എന്ത് ഓഫറിനും തയ്യാറെന്ന് നേരിട്ട് പറഞ്ഞെന്നും ബിജു രമേശ് പറയുന്നു.
അടൂര്‍ പ്രകാശുമായി ഉള്ളത് കുടുംബപരമായ അടുപ്പം മാത്രമാണ്. തന്റെ കൂടെ നിന്ന പലരെയും പര്‍ച്ചേസ് ചെയ്തു. ബാര്‍ വിഷയം കൊണ്ടുവന്നില്ലെങ്കില്‍ കെ.എം മാണി എല്‍.ഡി.എഫിലേയ്ക്ക് വരുമായിരുന്നുവെന്ന് കോടിയേരി പറഞ്ഞിരുന്നുവെന്നും ബിജു രമേശ് കൂട്ടിച്ചേര്‍ത്തു.
Discussion about this post