തിരുവനന്തപുരം: സ്വർണ്ണം വിട്ടുകിട്ടാൻ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ഇടപെട്ടു എന്ന് എൻഫോഴ്സ്മെന്റ് ഹൈക്കോടതിയിൽ വാദമുന്നയിച്ചതിനു പിന്നാലെ സർക്കാറിനെ ന്യായീകരിച്ചവരെ പരിഹസിച്ച് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യർ. ഇക്കാര്യം ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ ജൂലായ് 6 ന് തന്നെ ആരോപിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം;
സ്വർണ്ണം വിട്ടുകിട്ടാൻ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ഇടപെട്ടു എന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ ശ്രീ.കെ സുരേന്ദ്രൻ ജൂലായ് 6 ന് തന്നെ ആരോപിച്ചിരുന്നു. ഇന്ന് ഇ.ഡി സീൽഡ് കവറിൽ ശിവശങ്കരൻ സ്വർണ്ണം വിട്ടുകിട്ടാൻ നടത്തിയ ഇടപെടലുകളുടെ തെളിവ് കോടതിയിൽ സമർപ്പിച്ചിരിക്കുകയാണ് . അതോടെ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ ഉന്നയിച്ച ആരോപണം ശരിയാണെന്ന് തെളിഞ്ഞിരിക്കുകയാണ് . മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ഇടപെടൽ ഉണ്ടായതിന് തെളിവില്ല എന്ന് പറഞ്ഞിരുന്നവർ ഇനിയെന്ത് പറയും ?
https://www.facebook.com/Sandeepvarierbjp/posts/4585185371523193?__xts__%5B0%5D=68.ARCUIJGW1cCZSjFcIjRDMHFBVOeYBIbw7O848nMeYm5gwiiFEvSsegc8FzDitY7uFDZM14qLYwcCZUpmPcOnf1qz-2r47mp0us31vUZQ_gUUupGyr3fsln_D5QjnFUnMKHHaPtx9JwCImTxoz4MgRx85fPz96YxuQ-jgX1KKtdoBiWMbRg5EayWMdA7wVgVlp8_CaM26R6BDyYwMDL-lGX_Fhmh6PRX7SRP7diszkzU8eKq3Xgv-ycuiLZbpAv3Ke6rilv2ypqNnIjjl6eTVpHuEiYhH2IaJWr7qIQ9jiR1VDsYKjUCky3OOmO-zv7VHpM7Rj_yXpmA5htQKrVtpTg&__tn__=-R
Discussion about this post