തൊടുപുഴ : ഇടുക്കിയിലെ നരിയമ്പാറയിൽ പതിനേഴുകാരിയെ പീഡിപ്പിച്ച കേസിൽ ഡിവൈഎഫ്ഐ പ്രവർത്തകനെ അറസ്റ്റ് ചെയ്തു. നരിയമ്പാറ സ്വദേശിയായ മനു മനോജിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഓട്ടോ ഡ്രൈവറാണ്.
പീഡനത്തിനിരയായ പെൺകുട്ടി ഇന്നലെ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. 65 ശതമാനത്തോളം പൊള്ളലേറ്റ പെൺകുട്ടി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. പെൺകുട്ടിയുടെ നില അതീവ ഗുരുതരമാണെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. സംഭവം വിവാദമായതോടെ പാർട്ടിയിൽ നിന്നും മനുവിനെ പുറത്താക്കിയിരുന്നു.












