കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന് മുൻകൂർ ജാമ്യമില്ല. ശിവശങ്കർ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി തള്ളി. കസ്റ്റംസ്, എന്‍ഫോഴ്സ്മെന്റ് കേസുകളിലാണ് മുന്‍കൂര്‍ ജാമ്യം തേടി ശിവശങ്കര്‍ കോടതിയെ സമീപിച്ചത്.അറസ്റ്റ് നടപടികളുമായി അന്വേഷണ ഏജൻസികൾക്ക് മുന്നോട്ടുപോകാം.
ശിവശങ്കർ തന്നെയാകാം സ്വർണക്കടത്ത് ആസൂത്രണം ചെയ്തതെന്ന് അന്വേഷണ ഏജൻസികൾ കോടതിയെ ബോധിപ്പിച്ചു. മുൻകൂർ ജാമ്യാപേക്ഷ നിലനിൽക്കില്ലെന്നും അന്വേഷണവുമായി അദ്ദേഹം സഹകരിക്കുന്നില്ലെന്നും കസ്റ്റംസ് അറിയിച്ചു.
സ്വര്‍ണക്കടത്തിന്റെ ഗൂഡാലോചനയില്‍ ശിവശങ്കറിന് കൃത്യമായ പങ്കുണ്ടെന്നും ഇതിനായി മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതപദവി ദുരുപയോഗം ചെയ്തുവെന്നും എന്‍ഫോഴ്സ്മെന്റ് കോടതിയിൽ വാദിച്ചു. നിയമപരമായി മുന്‍കൂര്‍ ജാമ്യഹര്‍ജി നിലനില്‍ക്കില്ലെന്ന് കസ്റ്റംസും ഹൈക്കോടതിയെ അറിയിച്ചു.
Discussion about this post