അബുദാബി: ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധം സ്ഥാപിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് ഇന്ത്യക്കാരായ 11 പേരെ യുഎഇയില്‍ കസ്റ്റഡിയിലെടുത്തു. ഐഎസില്‍ ചേരാന്‍ ശ്രമിച്ചു, സാമ്പത്തിക സഹായം ഉള്‍പ്പെടെ മറ്റു സഹായങ്ങള്‍ നല്‍കാനും ശ്രമിച്ചു എന്നീ കുറ്റങ്ങള്‍ ആരോപിച്ചതാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇവരുടെ പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ച് വരുകയാണെന്ന് ഉന്നത വൃത്തങ്ങള്‍ അറിയിച്ചു.
സോഷ്യല്‍ മീഡിയയിലൂടെ ഐഎസ് നേതാക്കളുമായി ഇവര്‍ ബന്ധം സ്ഥാപിക്കാന്‍ ശ്രമിച്ചെന്നും ആരോപണമുണ്ട്. ഇന്ത്യക്കാരായ 13 പേരെങ്കിലും ഐഎസില്‍ ചേരാന്‍ സിറിയയിലേക്കു കടക്കാന്‍ ശ്രമിച്ചതായും യുഎഇ സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
അതേസമയം, യു.എ.ഇയില്‍ നിന്നും ഇസ്ലാമിക് സ്റ്റേറ്റ്സുമായി ബന്ധമുണ്ടെന്നാരോപിച്ച് തിരിച്ചയച്ച മലയാളികളേക്കുറിച്ച് പോലീസ് അന്വേഷിച്ചു വരികയാണെന്ന് ഡി.ജി.പി സെന്‍കുമാര്‍ അറിയിച്ചു. ഇവര്‍ക്ക് തീവ്രവാദ ബന്ധമുണ്ടെന്ന് ഇതുവരെ തെളിവൊന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പോലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ലെന്നും സെന്‍കുമാര്‍ പറഞ്ഞു.
Discussion about this post