പാറ്റ്ന : കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനൊരുങ്ങി ബിജെപി. രാഹുൽ ഗാന്ധി ചട്ടലംഘനം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് ബിജെപി തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുക. ബീഹാർ അസംബ്ലി തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം ആരംഭിച്ച ശേഷവും രാഹുൽ മഹാഘട്ബന്ധന് വേണ്ടി ട്വിറ്ററിലൂടെ വോട്ട് അഭ്യർത്ഥിച്ചിരുന്നു. രാഷ്ട്രീയക്കാരും രാഷ്ട്രീയപാർട്ടികളും തെരഞ്ഞെടുപ്പ് ദിവസം വോട്ട് ചോദിക്കുന്നത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണ്. ഇതു ചൂണ്ടിക്കാട്ടിയാണ് ബിജെപിയിപ്പോൾ രംഗത്ത് വന്നിട്ടുള്ളത്.
ഇന്ന് രാവിലെയാണ് രാഹുൽഗാന്ധി മഹാഘട്ബന്ധന് വോട്ട് അഭ്യർത്ഥിച്ചുകൊണ്ട് ട്വീറ്റ് ചെയ്തത്. നീതി, തൊഴിൽ, മാറ്റം എന്നിവയ്ക്കായി മഹാഘട്ബന്ധൻ സഖ്യത്തെ പിന്തുണയ്ക്കണമെന്ന് രാഹുൽഗാന്ധി ട്വിറ്ററിൽ കുറിച്ചു. ” നീതിക്കും തൊഴിലിനും കർഷകർക്കും തൊഴിലാളികൾക്കുമായി വിനിയോഗിക്കേണ്ട സമയമാണിത്. നിങ്ങളുടെ ഓരോ വോട്ടും മഹാഗദ്ബന്ധനു വേണ്ടിയായിരിക്കണം. ബീഹാർ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ നിങ്ങൾക്കെല്ലാവർക്കും ആശംസകൾ നേരുന്നു”- എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ ട്വീറ്റ്.
Discussion about this post