ശ്രീനഗര്‍: ജമ്മുകശ്മീരില്‍ മുതിര്‍ന്ന പിഡിപി നേതാവ് പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നു. മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയുടെ പരാമര്‍ശങ്ങള്‍ ദേശീയ വികാരം വ്രണപ്പെടുത്തി എന്നാരോപിച്ചാണ് റമസാന്‍ ഹുസൈന് പാര്‍ട്ടി വിട്ടത്.
രാജ്യത്തെയും ദേശീയ പതാകയെയും അപകീര്‍ത്തിപ്പെടത്താന്‍ ശ്രമിക്കുന്ന ആരെയും കശ്മീരിലെ ജനങ്ങള്‍ പിന്തുണയ്ക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നയങ്ങളില്‍ കശ്മീരിലെ ജനങ്ങള്‍ ശുഭാപ്തി വിശ്വാസമുള്ളവരാണ്. സമാധാനത്തിനും വികസനത്തിനുമായി കശ്മീര്‍ ഇപ്പോള്‍ ശരിയായ പാതയിലാണെന്നും താന്‍ ഇപ്പോള്‍ ശരിയായ സ്ഥലത്താണ് എത്തിച്ചേര്‍ന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post