ഡല്‍ഹി : മതസെന്‍സസ് ഉള്‍പ്പടെയുള്ള നിര്‍ണായക വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ആര്‍എസ്എസ് സമന്വയ ബൈഠക് ഇന്ന് സമാപിക്കും.
ആര്‍.എസ്.എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവത് അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് കേന്ദ്രമന്ത്രിമാര്‍ പ്രതിനിധികള്‍ക്കു മുന്നില്‍ വ്യാഴാഴ്ചയും വിശദീകരണം നല്‍കി. സമാപന ദിവസമായ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തും.
ആര്‍.എസ്.എസ് ഏറ്റവുമധികം ശ്രദ്ധയൂന്നുന്ന വിദ്യാഭ്യാസസാംസ്‌കാരിക മേഖലയെക്കുറിച്ചായിരുന്നു വ്യാഴാഴ്ച മുഖ്യ വിലയിരുത്തല്‍. മാനവശേഷി വികസന മന്ത്രി സ്മൃതി ഇറാനി യോഗത്തിലത്തെി വകുപ്പിന്റെ പ്രവര്‍ത്തനരീതികളും ഭാവിപദ്ധതികളും വിശദീകരിച്ചു. ആരോഗ്യമേഖലയില്‍ വരുത്തുന്ന മാറ്റങ്ങളെക്കുറിച്ച് മന്ത്രി ജെ.പി. നദ്ദയും വിശദീകരിച്ചു.
അതിനിടെ, മന്ത്രിമാര്‍ ആര്‍.എസ്.എസ് നേതാക്കള്‍ക്കു മുന്നില്‍ സര്‍ക്കാര്‍ കാര്യങ്ങള്‍ വിശദീകരിക്കുന്ന നടപടിയെ വിമര്‍ശിച്ച് കോണ്‍ഗ്രസും രംഗത്തിറങ്ങി. മോദി പ്രധാനമന്ത്രിയായിരിക്കാം, പക്ഷേ മോഹന്‍ ഭാഗവത് ആണ് സര്‍ക്കാറിന്റെ യഥാര്‍ഥ യജമാനനെന്ന് പാര്‍ട്ടി വക്താവ് മനീഷ് തിവാരി പരിഹസിച്ചു. വന്‍കിട മുതലാളിമാരുടെയും ആര്‍.എസ്.എസിന്റെയും കൈയിലെ പാവയാണ് സര്‍ക്കാര്‍. സാമൂഹികവിദ്യാഭ്യാസ കാര്യങ്ങളുടെ ചരട് ആര്‍.എസ്.എസ് നിയന്ത്രിക്കുമ്പോള്‍ സാമ്പത്തികവാണിജ്യ കാര്യങ്ങള്‍ കോര്‍പറേറ്റുകളാണ് തീരുമാനിക്കുന്നതെന്നും കോണ്‍ഗ്രസ് ആരോപിച്ചു.
Discussion about this post