കൊച്ചി : കള്ളപ്പണം വെളുപ്പിക്കല്‍ ഇടപാടില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെയും ബിനീഷ് കൊടിയേരിയുടെയും മേല്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചുമത്തിയത് ഒരേ വകുപ്പുകള്‍ ആണെങ്കിലും ലഭിക്കുക രണ്ടുതരം ശിക്ഷയാണ്.
പി.എം.എല്‍.എ എന്ന കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമവകുപ്പുകള്‍ അനുസരിച്ച് സാധാരണ ഏഴു വര്‍ഷം വരെ തടവും അഞ്ച് ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. എന്നാല്‍, ലഹരി മരുന്ന് ഇടപാടുകള്‍ക്കു വേണ്ടിയാണ് കള്ളപ്പണം ഉപയോഗിച്ചതെന്ന് തെളിഞ്ഞാല്‍ തടവ് പത്തുവര്‍ഷമായി വര്‍ദ്ധിക്കും. കള്ളപ്പണം നേടാന്‍ സ്വപ്നയെ സഹായിച്ചു, ആ പണം ഒളിപ്പിക്കാന്‍ സഹായിച്ചു, സംയുക്ത ഉടമസ്ഥതയിലുള്ള ബാങ്ക് ലോക്കറില്‍ ഒരു കോടി രൂപയും സ്വര്‍ണവും സൂക്ഷിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ശിവശങ്കറിനെതിരെ ഇ.ഡി ഉന്നയിക്കുന്നത്.
ബംഗളൂരുവില്‍ ലഹരി മരുന്നു കേസില്‍ അറസ്റ്റിലായ അനൂപ് മുഹമ്മദിന്റെ വെളിപ്പെടുത്തലുകളാണ് ബിനീഷിനെ കുടുക്കുക. ലഹരി ഇടപാടുകളില്‍ ബിനീഷ് നേരിട്ടോ അല്ലാതെയോ പണം മുടക്കിയതായി തെളിഞ്ഞു കഴിഞ്ഞാല്‍ നാര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോയും 27(എ) വകുപ്പ് പ്രകാരം ബിനീഷിനെതിരെ കേസ് എടുക്കും. കുറ്റം തെളിഞ്ഞാല്‍ ബിനീഷിന് 2 ലക്ഷം രൂപ വരെ പിഴയും 20 വര്‍ഷം വരെ കഠിന തടവും ലഭിക്കും.
Discussion about this post