പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. വൈകീട്ട് അഞ്ചുമണിക്കാണ് അദ്ദേഹം ലൈവിൽ പ്രത്യക്ഷപ്പെടുക.സമയം ഏത് വിഷയത്തിലാണ് പ്രധാനമന്ത്രി അഭിസംബോധന നടത്തുക എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല
ജിഎസ്ടി പരിഷ്‌കാരങ്ങൾ നാളെ പ്രാബല്യത്തിൽ വരാനിരിക്കെയാണ് അഭിസംബോധന. ഓഗസ്റ്റ് 15 ന് സ്വാതന്ത്രദിനത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്യവെയാണ് ജിഎസ്ടി പരിഷ്‌കാരം ഉണ്ടാകുമെന്ന് നരേന്ദ്രമോദി പ്രഖ്യാപിച്ചത്.










