അടുത്തിടെ ഉദ്ഘാടനം കഴിഞ്ഞ പുതിയ എകെജി സെന്റർ നിയമക്കുരുക്കിൽ. എകെജി സെന്ററിന്റെ ഭൂമി വിൽപ്പന സംബന്ധിച്ച കേസിൽ സുപ്രീംകോടതി സിപിഐഎമ്മിനോട് വിശദീകരണം തേടി.
മറ്റൊരു സാമ്പത്തിക ഇടപാട് കേസിൽ കോടതി ലേലം ചെയ്ത് വിറ്റ 32 സെന്റ് ഭൂമിയാണ് സിപിഐഎം പിന്നീട് വാങ്ങിയത്. ഇതിലെ 16 സെന്റ് ഭൂമി ഇപ്പോൾ വീണ്ടും തർക്ക വിഷയമായി മാറിയിരിക്കുകയാണ്. ജസ്റ്റിസ് അരവിന്ദ് കുമാർ, ജസ്റ്റിസ് മൻമോഹൻ എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
1999ൽ നടന്ന ലേലം അസാധുവാണെന്ന് ചൂണ്ടിക്കാണിച്ചുള്ള ഐഎസ്ആർഒ ശാസ്ത്രജ്ഞ ഇന്ദുവിന്റെ ഹർജിയിലാണ് സുപ്രീം കോടതി പാർട്ടിയോട് വിശദീകരണം തേടിയത്. ഭൂമി തങ്ങളുടേതാണ് എന്ന വാദമാണ് ഇന്ദു കോടതിയിൽ ഉന്നയിച്ചിരിക്കുന്നത്.
Discussion about this post