ഫാസ്റ്റ് ഫുഡ് പോലെ തന്നെ നമ്മുടെ പലരുടെയും ജീവിതത്തിന്റെ ഭാഗമാണ് ഇന്ന് ശീതളപാനീയങ്ങളും പാക്കറ്റ് ജ്യൂസുകളുമെല്ലാം. പലരൂപത്തിൽ ഇവ നമ്മുടെ ശരീരത്തിലേക്ക് എത്ര അളവ് മധുരമാണ് എത്തിക്കുന്നതെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? സ്ഥിരമായി ഇങ്ങനെയുള്ള പാനീയങ്ങൾ കുടിക്കുന്നത് വലിയ അപകടത്തിലേക്കാണ് നമ്മളെ കൊണ്ട് ചെന്നെത്തിക്കുന്നത്.
ഇത്തരം പാനീയങ്ങളിൽ കാണപ്പെടുന്ന ഗ്ലൂക്കോസ്-ഫ്രക്‌റ്റോസ് മിശ്രിതം വൻകുടലിൽ അർബുദം പടരാൻ കാരണമാകുമെന്നാണ് ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. നേച്ചർ മെറ്റബോളിസം എന്ന ജേണലിലാണ് ഈ കാര്യം വ്യക്തമാക്കുന്നത്.
ഒരുവിധപ്പെട്ട മധുരപാനീയങ്ങളെല്ലാംഗ്ലൂക്കോസിന്റെയും ഫ്രക്ടോസിന്റെയും സംയോജനം ഉപയോഗിച്ചാണ് നിർമിക്കുന്നത്. അവയുടെ സംയോജനമാണ് ഏറ്റവും മാരകമായ അപകടസാധ്യത ഉയർത്തുന്നതെന്ന് പഠനം പറയുന്നു. ഈ മിശ്രിതവുമായി സമ്പർക്കത്തിൽ വരുമ്പോൾ കാൻസർ കോശങ്ങൾ കൂടുതൽ ചലനക്ഷമമാവുന്നു. കൂടാതെ, വൻകുടലിൽ നിന്ന് കാൻസർ കരളിലേക്ക് അതിവേഗം പടരുന്നതായും ഗവേഷകർ കണ്ടെത്തി.
Discussion about this post