നമ്മുടെ അടുക്കളയിൽ ഒഴിവാക്കാനാവാത്ത ഒന്നാണ് ഉഴുന്ന് പരിപ്പ്, പോഷകസമ്പുഷ്ടമായ ഇത് സാധാരണ ഭക്ഷണ വിഭവങ്ങളിൽ മാത്രമല്ല, “ചർമ്മസൗന്ദര്യവർദ്ധനവിനായും ഉപയോഗിച്ച് വരുന്നു.ടാൻ, മുഖക്കുരു വന്ന് പോയ പാടുകൾ, ഡ്രെെനസ് ചുളിവുകൾ — എല്ലാം ഇന്നത്തെ കാലഘട്ടത്തിൽ വളരെ സാധാരണമായ പ്രശ്നങ്ങളാണ്. സൂര്യാതാപം, മലിനീകരണം, മാനസിക സമ്മർദ്ദം, ജീവിതശൈലി എന്നിവയെല്ലാം ഇതിന് കാരണമാകുന്നുണ്ട്. ഇത്തരം പ്രശ്നങ്ങൾക്കിടയിൽ ഉഴുന്ന് വലിയ മാജിക്കാണ് നമുക്ക് നൽകുന്നത്.
ഉഴുന്നിന്റെ സൗന്ദര്യഗുണങ്ങൾ
പ്രോട്ടീന്റെ ഉറവിടം – പുതിയ കോശങ്ങൾ സൃഷ്ടിച്ച് ചർമ്മത്തെ പുതുക്കുന്നു.
ആന്റി-ഓക്സിഡൻറുകൾ – പ്രായാധിക്യത്തിന്റെ അടയാളങ്ങൾ കുറച്ച് ചർമ്മത്തെ യുവത്വത്തോടൊപ്പം നിലനിർത്തുന്നു.
വിറ്റാമിനുകളും ധാതുക്കളും – മുഖത്തിലെ മങ്ങിയ നിറം അകറ്റി സ്വാഭാവികമായൊരു തിളക്കം നൽകുന്നു.
ആന്റി-ഇൻഫ്ലമേറ്ററി ഗുണം – ചർമ്മത്തിലെ ചൊറിച്ചിൽ, പാടുകൾ എന്നിവയെ ശമിപ്പിക്കുന്നു.
വീട്ടിൽ തയ്യാറാക്കാവുന്ന ഉഴുന്ന് മാസ്കുകൾ
1. ഉഴുന്ന് – പാൽ മാസ്ക്
രാത്രി മുഴുവൻ വെള്ളത്തിൽ കുതിർത്ത ഉഴുന്ന് രാവിലെ അരച്ച് പാലിൽ കലർത്തി മുഖത്ത് പുരട്ടുക. 15 മിനിറ്റ് കഴിഞ്ഞ് കഴുകി കളയുക.
ചർമ്മത്തിലെ പാടുകൾക്കും മുഖക്കുരുവിനും ഉത്തമ പരിഹാരമാണ്
2. ഉഴുന്ന് – മഞ്ഞൾ മിശ്രിതം
ഉഴുന്ന് അരച്ചതിൽ മഞ്ഞൾപ്പൊടിയും ചെറിയ തോതിൽ തൈരും ചേർത്ത് പുരട്ടുക.
പിമ്പിള്‍സിനും ചർമ്മത്തിലെ രോഗബാധകൾക്കും നല്ലൊരു മരുന്നുപോലെ പ്രവർത്തിക്കുന്നു.
3. ഉഴുന്ന് – തേൻ മാസ്ക്
ഉഴുന്ന് പൊടിയിൽ തേൻ ചേർത്ത് മുഖത്ത് പുരട്ടുക. 20 മിനിറ്റിനുശേഷം കഴുകി കളയുക.
മുഖം മൃദുവും മിനുസമുള്ളതുമായിത്തീരുകയും ഒരു സ്വാഭാവിക ഗ്ലോ ലഭിക്കുകയും ചെയ്യും.
4. ഉഴുന്ന് – അലോവേര ജെൽ മിശ്രിതം
അലോവേര ജെല്ലിൽ ഉഴുന്ന് അരച്ചതും ചേർത്ത് പുരട്ടുക. സൂര്യാഘാതം മൂലമുള്ള ടാനിംഗ് കുറയ്ക്കുകയും ചർമ്മത്തെ തണുപ്പിക്കുകയും ചെയ്യും.
Discussion about this post