നിരവധി ക്രമിനൽ കേസുകളിൽ പ്രതികളായ യുവതികളെ കാപ്പ ചുമത്തി നാടുകടത്തി. കവർച്ച,വീടുകറി ആക്രമണം, അടിപിടി തുടങ്ങി നിരവധി കേസുകളിൽ പ്രതികളായ 2 യുവതികളെയാണ് നാടുകടത്തിയത്. കരയാമുട്ടം ചിക്കവയിലിൽ സ്വാതി(28),വലപ്പാട് ഇയ്യാനി ഹിമ(25) എന്നിവരെയാണ് നാടുകടത്തിയത്.
വലപ്പാട് സ്റ്റേഷനിൽ ഇരുവർക്കുമെതിരെ നിരവധി കേസുകളാണ് ഉള്ളത്. ഇതിനെ തുടർന്ന് ഇരുവരും മറ്റ് കേസുകളിൽ ഏർപ്പെടാതിരിക്കാൻ കഴിഞ്ഞ ജൂൺ 16 മുതൽ കാപ്പ നിയമ പ്രകാരം ആറുമാസത്തേക്ക് കൊടുങ്ങല്ലൂർ ഡിവൈഎസ്പി ഓഫീസിൽ വന്ന് ഒപ്പിടാൻ നിർദ്ദേശിച്ചിരുന്നു.
ഈ ഉത്തരവ് ലംഘിച്ച് ഇവർ മരണ വീട്ടിൽ കയറി ആക്രമണം നടത്തിയിരുന്നു.തുടർന്നാണ് പോലീസ് കടുത്ത നടപടി സ്വീകരിച്ചത്.
Discussion about this post