ഏറ്റവും സുരക്ഷിതമായി നമ്മൾ കരുതുന്ന ഇടമാണ് വീട്. സന്തോഷം പകരുന്ന ഇടം. എന്നാൽ ഇവിടെ നമ്മളെ ദുഃഖത്തിലാഴ്ത്തുന്ന പല അപകടങ്ങളും ഒളിഞ്ഞിരിക്കുന്ന ഒരു മുറിയുണ്ടെന്ന് അറിയാമോ? അങ്ങനെ കേൾക്കുമ്പോൾ ആദ്യം നമ്മൾ ഓർക്കുക, കത്തിയും ഗ്യാസുമടക്കം ഉള്ള അടുക്കളയെ ആയിരിക്കും. എന്നാൽ അടുക്കളയേക്കാൾ അപകടകാരിയായ മറ്റൊരിടം കൂടി നമ്മുടെ വീടുകളിലുണ്ടെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ?
ടോയ്‌ലറ്റാണ് നമ്മുടെ വീട്ടിലെ ഏറ്റവും അപകടം നിറഞ്ഞ സ്ഥലം. ഓരോ വർഷവും ആയിരക്കണക്കിന് പേരാണ് ടോയ്ലറ്റിൽ ബോധരഹിതരായി വീഴുന്നത്. ചിലപ്പോൾ മരിക്കുകയും ചെയ്യുന്നുവെന്നാണ് വിദഗ്ധർ പറയുന്നത്.
‘മലബന്ധം അനുഭവപ്പെട്ടാൽ പലരും ശ്വാസം പിടിച്ചുവച്ച് താഴേക്കൊരു ബലം നൽകാൻ ശ്രമിക്കും. ഇത് നെഞ്ച് ഭാഗത്ത് അമിത സമ്മർദത്തിലേക്കാണ് നയിക്കുന്നത്. മാത്രമല്ല ഹൃദയത്തിലേക്കുള്ള രക്തയോട്ടം മന്ദഗതിയിലാക്കുകയും രക്തസമ്മർദം കുറയുകയും ചെയ്യുന്നു. ഇതിന്റെ ഫലമായി നിങ്ങളുടെ തലച്ചോറിൽ ഓക്‌സിജന്റെ അളവ് താഴും. ഹൃദയസംബന്ധമായ അസുഖങ്ങളുള്ളവരാണെങ്കിൽ അപകടം ഇരട്ടിയാണ്. ഇത് തലകറക്കത്തിനും മരണത്തിനും വരെ കാരണമാകാം’ ഡോക്ടർ പറയുന്നത്. ഇതിനുള്ള പരിഹാരവും അദ്ദേഹം തന്നെ പറയുന്നുണ്ട്. നാരുകൾ അടങ്ങിയ ഭക്ഷണം കഴിക്കുക, നന്നായി വെള്ളം കുടിക്കുക, വ്യായാമം ചെയ്യുക, മലബന്ധം പോലുള്ള പ്രശ്‌നമുണ്ടെങ്കിൽ ഡോക്ടറെ കാണുക
Discussion about this post