മല്ലപ്പള്ളി: എഴുമറ്റൂര്‍ പഞ്ചായത്തില്‍ കോണ്‍ഗ്രസ് വാര്‍ഡ് കണ്‍വെന്‍ഷനില്‍ നേതാക്കളും പ്രവര്‍ത്തകരും തമ്മില്‍ വാക്പോരും കയ്യാങ്കളിയും. പഞ്ചായത്ത് തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് 13-ാം വാര്‍ഡില്‍ നടന്ന കണ്‍വെന്‍ഷനിലാണ് പ്രവര്‍ത്തകരുടെ രോഷം ഉയര്‍ന്നത്. നേതാക്കള്‍ വ്യക്തിതാല്പര്യങ്ങള് സംരക്ഷിക്കാന്‍ തീരുമാനങ്ങള്‍ എടുക്കുന്നതായി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ മണ്ഡലം യോഗം വിളിച്ചപ്പോള്‍ തര്‍ക്കം ഉണ്ടായിരുന്നു. ഇത് പരിഹരിക്കുന്നതിനാണ് കെ.പി.സി.സി നിര്‍വാഹക സമിതി അംഗം അഡ്വ. കെ. ജയവര്‍മ, ഡി.സി.സി ജനറല്‍ സെക്രട്ടറി ജി. സതിശ് ബാബു. മണ്ഡലം പ്രസിഡന്റ് ഉണ്ണികൃഷ്ണന് നായര്‍, ബ്ലോക്ക് പ്രസിഡന്റ് പ്രകാശ് കുമാര്‍ ചരളേല്‍, സെക്രട്ടറിമാരായ സുഗതകുമാരി, മുഹമ്മദ് നഹാസ്, മുന്‍ മണ്ഡലം പ്രസിഡന്റ് അനില്‍ പൈക്കര എന്നിവരുടെ നേതൃത്വത്തില്‍ ശനിയാഴ്ച വീണ്ടും യോഗം ചേര്‍ന്നത്.
യോഗത്തില്‍ പ്രവര്‍ത്തകരുടെ അഭിപ്രായം ചോദിക്കാതെ വാര്‍ഡ് പ്രസിഡന്റിനെ നേതാക്കള്‍ തെരഞ്ഞെടുക്കുകയായിരുന്നു. നേതാക്കളുടെ ഏകപക്ഷീയ തീരുമാനങ്ങളെ തുടര്‍ന്ന് വിഭാഗിയത രൂക്ഷമാണ്.
Discussion about this post