കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിരിക്കേ ബിനീഷ് കോടിയേരിക്ക് ദേഹാസ്വാസ്ഥ്യം. ആശുപത്രിയിലേക്ക് മാറ്റി. ചോദ്യം ചെയ്യലിനിടെയാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത്.
രണ്ടു ദിവസം മുൻപാണ് ബിനീഷിനെ ഇഡി അറസ്റ്റു ചെയ്തത്. കള്ളപ്പണം വെളുപ്പിച്ചെന്ന കേസിലായിരുന്നു അറസ്റ്റ്. ചോദ്യം ചെയ്യലിനായി നാലു ദിവസത്തെ കസ്റ്റഡിയിലാണ് ബിനീഷ് ഇപ്പോൾ. ചോദ്യം ചെയ്യലിനിടെയാണ് ബിനീഷിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്
Discussion about this post