മഹാരാഷ്ട്രാ പൊലീസ് അറസ്റ്റ് ചെയ്‌ത റിപ്പബ്ലിക് ടി വി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിക്ക് പിന്തുണ പ്രഖ്യാപിച്ച് നടൻ സന്തോഷ് പണ്ഡിറ്റ് രംഗത്ത്. അദ്ദേഹം ഒരു ക്രിമിനലല്ല, രാജ്യദ്രോഹ കുറ്റവും ചെയ്തിട്ടില്ല എന്നിട്ടും അദ്ദേഹത്തെ അറസ്റ്റ് ചെയ്ത രീതിയാണ് കൂടുതൽ വിഷമിപ്പിക്കുന്നതെന്ന് സന്തോഷ് പണ്ഡിറ്റ് ഫേസ്ബുക്കിൽ കുറിച്ചു.
സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
Dear facebook family,
ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ Republic TV യുടെ ചീഫായ Arnab Goswami ji യെ അറസ്റ്റ് ചെയ്തതില് പ്രതിഷേധിക്കുന്നു. അറസ്റ്റ് ചെയ്ത രീതിയാണ് കൂടുതല് വിഷമിപ്പിക്കുന്നത്. അദ്ദേഹം ഒരു ക്രിമിനലല്ല, രാജ്യദ്രോഹ കുറ്റവും ചെയ്തിട്ടില്ല.
2018 police തന്നെ file close ചെയ്ത കേസിലാണ് ഇപ്പോള് മഹാരാഷ്ട്രയില് പോലീസ് ഇദ്ദേഹത്തെ അറസ്റ്റു ചെയ്തത്. യഥാ൪ത്ഥത്തില് പ്രമുഖ നട൯ അന്തരിച്ച സുഷാന്ത് സിംഗ് ജി യുടെ മരണ കാരണം ചാനലിലൂടെ വിളിച്ചു പറഞ്ഞതും, കങ്കണാ ജി യുടെ flat തക൪ത്ത വിഷയം ജനങ്ങളില് എത്തിച്ചതും, മറ്റു ചില രാഷ്ട്രീയ ഇടപെടലുകളുമാണ് പലരുടേയും കണ്ണിലെ കരടായ് ഇദ്ദേഹം മാറിയത്.
എന്നാല് 24 മണിക്കൂറും ഫാസിസം, അസഹിഷ്ണുത etc പറഞ്ഞ് കരഞ്ഞ് ബഹളം വെക്കാറുള്ള കേരളത്തിലെ മാധ്യമ പ്രവ൪ത്തക൪ ഇദ്ദേഹത്തിന്ടെ ഈ അവസ്ഥയും, വാ൪ത്തയും കാര്യമായ് കൊടുക്കുന്നില്ല. നടക്കട്ടെ.
https://www.facebook.com/595327650521499/posts/3632260476828186/
Discussion about this post