കൊച്ചി: കേരള സർക്കാരിന്റെ അഭിമാന പദ്ധതിയായ കെ ഫോണിന് പുറകേയും കേന്ദ്ര അന്വേഷണ ഏജൻസികൾ. കോടതിയിൽ ഇന്നലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നൽകിയ റിപ്പോർട്ടിലാണ് ഇതിന്റെ വ്യക്തമായ സൂചനയുള്ളത്.
മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായ എം.ശിവശങ്കർ, ലൈഫ് മിഷൻ രേഖകളോടൊപ്പം കെ ഫോൺ പദ്ധതിയുടെ രേഖകളും സ്വപ്ന സുരേഷിന് ചോർത്തിക്കൊടുത്തത് അതീവ ഗൗരവമുള്ള കണ്ടെത്തലാണ്. ഇരുവരുടേയും വാട്സ്ആപ്പ് ചാറ്റുകളിൽ തന്നെ ഇതിനുള്ള തെളിവുകൾ ലഭ്യമാണെന്നും ഇ.ഡി കോടതിയെ അറിയിച്ചു. ഒരു കേന്ദ്ര ഏജൻസി കെ ഫോണിന്റെ പേരെടുത്തു പറഞ്ഞ് റിപ്പോർട്ട് സമർപ്പിക്കുന്നത് ഇതാദ്യമാണ്.
എൻഫോഴ്സ്മെന്റ് ഡിപ്പാർട്ട്മെന്റ് സംസ്ഥാന ഐ.ടി സെക്രട്ടറിയോട് ആവശ്യപ്പെട്ട നാലു പദ്ധതികളുടെ രേഖകളിൽ കെ ഫോണിനാണ് പ്രാധാന്യം നൽകിയത്. കെ ഫോൺ പദ്ധതിയിൽ യൂണിടാക്കിനെ ഉൾപ്പെടുത്താനുള്ള ശ്രമം ആദ്യഘട്ടത്തിൽ തന്നെ നടന്നിരുന്നു. തുകയുടെ കാര്യത്തിൽ തീരുമാനമാകാഞ്ഞതിനാലാണ് കരാർ ഒഴിവാക്കപ്പെട്ടതെന്നും എൻഫോഴ്സ്മെന്റിന് വിവരം ലഭിച്ചിട്ടുണ്ട്.
Discussion about this post