ബംഗളൂരു മയക്കുമരുന്ന് കേസിലെ സാമ്പത്തിക ഇടപാടുകളില്‍ ബിനീഷ് കോടിയേരിക്കെതിരെ ഇ.ഡി കേരളത്തില്‍ നടത്തുന്ന പരിശോധന ഇന്നും തുടരും. തിരുവനന്തപുരത്ത് എത്തിയ ഒരു സംഘം ഇ.ഡി ഉദ്യോഗസ്ഥര്‍ ബംഗളൂരുവിലേക്ക് മടങ്ങിയിട്ടില്ല. ബിനീഷ് കോടിയേരിക്ക് കൂടുതല്‍ ബിനാമി ഇടപാടുകളില്‍ പങ്കുണ്ടെന്നാണ് ഇ.ഡി യുടെ നിഗമനം.
ബിനീഷിന്റെ സുഹൃത്ത് അല്‍ ജാസം അബ്ദുല്‍ ജാഫറിന്റെ ബാങ്ക് ലോക്കര്‍ കേന്ദ്രീകരിച്ചുള്ള പരിശോധന ഇന്നലെ രാത്രിവരെ നീണ്ടു. ലോക്കറില്‍ നിന്ന് രേഖകളും പ്രമാണങ്ങളും ഇഡി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവയുടെ പരിശോധനയും ഇന്ന് നടക്കും.
കസ്റ്റഡിയിലുള്ള ബിനീഷ് കോടിയേരിയുടെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. കേരളത്തിലെ പരിശോധകളിലെ വിവരങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാണ് ചോദ്യം ചെയ്യല്‍. ബിനീഷിന്റെ ബിനാമിയെന്ന് പറയുന്ന അബ്ദുള്‍ ലത്തീഫിന് ഇഡി നോട്ടീസ് അയച്ചിട്ടുണ്ട്. ലത്തീഫ് അടുത്ത ദിവസം ബംഗളൂരുവില്‍ എത്തും.
കൂടാതെ ഹയാത്ത് ഹോട്ടല്‍ പങ്കാളി റഷീദിനും നോട്ടീസ് അയച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ നിന്ന് വ്യത്യസ്തമായി ബിനീഷ് ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നുണ്ട്. ഇഡിയുടെ ചോദ്യം ചെയ്യലിന് ശേഷം നാര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോയും ബിനീഷിനെ കസ്റ്റഡിയില്‍ വാങ്ങിയേക്കും. ശനിയാഴ്ചയാണ് ഇഡിയുടെ കസ്റ്റഡി കാലാവധി അവസാനിക്കുക.
Discussion about this post