തിരുവനന്തപുരം: സർക്കാർ ഫയലിലെ വിവരങ്ങൾ ചോരരുതെന്ന് വകുപ്പ് സെക്രട്ടറിമാർക്ക് കർശന നിർദ്ദേശം നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. സെക്രട്ടറിയേറ്റിൽ നിന്ന് വിവാദ ഫയലുകളുടെ വിവരങ്ങൾ പുറത്തു വന്നതോടെയാണ് മുഖ്യമന്ത്രിയുടെ ഈ താക്കീത്.
എവിടെ നിന്നാണ് വിവരങ്ങൾ ചോരുന്നതെന്ന് തനിക്കറിയാമെന്ന് സൂചിപ്പിച്ച മുഖ്യമന്ത്രി, ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്ന് അത്തരത്തിലുള്ള നീക്കമുണ്ടാകരുതെന്ന് കർശനമായി വിലക്കി. ബോധ്യമുള്ള തീരുമാനങ്ങൾ സെക്രട്ടറിമാർക്ക് എടുക്കാമെന്നും, അതിനു സംരക്ഷണം ഉണ്ടാകുമെന്നും പിണറായി വിജയൻ വ്യക്തമാക്കി. കൃത്യസമയത്ത് തീരുമാനങ്ങളെടുക്കുന്നതിൽ അനാവശ്യ ആശങ്കകൾ വേണ്ടെന്നും സെക്രട്ടറിമാർക്ക് മുഖ്യമന്ത്രി ഉറപ്പു നൽകി.
Secretaryവകുപ്പ് സെക്രട്ടറിമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സർക്കാർ പദ്ധതികളെക്കുറിച്ച് കേന്ദ്ര ഏജൻസികളുടെ അന്വേഷണം മുറുകിയ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ യോഗം നടന്നത്. യോഗത്തിൽ എടുത്ത തീരുമാനങ്ങൾ ക്രോഡീകരിച്ച് ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത സെക്രട്ടറിമാർക്ക് സർക്കുലർ നൽകി.
Discussion about this post