ബഹ്‌റൈൻ പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ അന്തരിച്ചു. 84 വയസ്സായിരുന്നു. അമേരിക്കയിലെ മായോ ക്ലിനിക്കിൽ വച്ചാണ് മരണം സംഭവിച്ചത്. പ്രധാനമന്ത്രിയുടെ മരണത്തെത്തുടർന്ന് ബഹറൈനിൽ ഒരാഴ്ചത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. സർക്കാർ ഓഫീസുകളും സ്ഥാപനങ്ങളും വ്യാഴാഴ്ച മുതൽ മൂന്നു ദിവസത്തേക്ക് അടച്ചിടും.
1970-ൽ പ്രധാനമന്ത്രി സ്ഥാനമേറ്റെടുത്ത ഷെയ്ഖ് സൽമാൻ 50 വർഷമായി തൽസ്ഥാനത്ത് തുടരുകയായിരുന്നു. മൃതദേഹം മനാമയിലെത്തിച്ച് കബറടക്കും.
Discussion about this post