തിരുവനന്തപുരം : സിപിഎം കൊയിലാണ്ടി മുന്‍ ഏരിയാ സെക്രട്ടറി എന്‍.വി ബാലകൃഷ്ണനെതിരെ ലഘുലേഖ. പാര്‍ട്ടി വിരുദ്ധ ലേഖനമെഴുതിയതിന് ബാലകൃഷ്ണനെ തരംതാഴ്ത്തിയിരുന്നു.
പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് എന്‍.വി ബാലകൃഷ്ണനുമായി ചര്‍ച്ച നടത്തി. ബാലകൃഷ്ണന്റെ പുസ്തകത്തിന്റെ പുന:പ്രകാശന ചടങ്ങിന് എത്തിയതായിരുന്നു വി.എസ്.
അതിനിടെ, ബാലകൃഷ്ണനെതിരെ വാട്സ്ആപ്പ് വഴി ലഘുലേഖകള്‍ പ്രചരിക്കുകയാണ്. ടി.പി. ചന്ദ്രശേഖരന് വധക്കേസില്‍ പാര്‍ട്ടിക്കെതിരേ നിലപാട് സ്വീകരിച്ച ബാലകൃഷ്ണന് പാര്‍ട്ടി ഫണ്ടില്‍ തിരിമറി കാണിച്ചിട്ടുണ്ടെന്നും ലഘുലേഖ പറയുന്നു. സി.പി.എമ്മില്‍ നിന്ന് ഒരു വര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്ത എന്‍.വി. ബാലകൃഷ്ണനെ ഇപ്പോള്‍ തരംതാഴ്ത്തി പാര്‍ട്ടിയിലേക്ക് തിരിച്ചെടുത്തിട്ടുണ്ട്. നിലവില്‍ കുറുവങ്ങാട് ബ്രാഞ്ച് അംഗമാണ് ബാലകൃഷ്ണന്.
Discussion about this post