ജിതിൻ ജേക്കബ്- In Facebook
കമ്മീഷൻ പാർട്ടി ഓഫ് ഇന്ത്യ (മാക്രി) ഇന്ന് ഖേരള രാജ്യത്ത് 25 ലക്ഷം പ്രവര്ത്തകരെ വെച്ച് സമരത്തിന് ഒരുങ്ങുന്നു പോലും. എന്തിനാണാവോ സമരം?
അത് സർക്കാർ പദ്ധതികളിൽ ഇടനിലക്കാരായി നിന്ന് പാർട്ടി നേതാക്കൾക്കും കുടുംബത്തിനും കിട്ടിക്കൊണ്ടിരുന്ന കമ്മീഷൻ ഏർപ്പാടിന് കേന്ദ്ര ഏജൻസികൾ തടയിട്ടു.
പാർട്ടി സെക്രെട്ടറിയുടെ അന്താരാഷ്ട്ര കള്ളക്കടത്തുകാരനായ മകന്റെ അധോലോക ബിസിനസ് സാമ്രാജ്യം കേന്ദ്ര ഏജൻസികൾ തകർത്തു എന്ന് മാത്രമല്ല കള്ളപ്പണത്തിലൂടെയും, കമ്മീഷനിലൂടെയും മറ്റും കൊണ്ട് ഉണ്ടാക്കി കൂടിയ കോടികൾ കണ്ടുകെട്ടാനും പോകുന്നു.
കിഫ്‌പി കുംബിടി എന്നൊക്കെയുള്ള തട്ടിക്കൂട്ട് ഊഡായിപ്പ് സെറ്റപ്പിലൂടെ കൊള്ളപലിശക്ക് ആയിരക്കണക്കിന് കോടി രൂപ വായ്പ് എടുത്ത് സംസ്ഥാന സർക്കാരിന്റെ ഖജനാവിന്റെ അടിത്തറ ഇളക്കുന്ന കേരളം കണ്ട ഏറ്റവും വലിയ അഴിമതി പുറത്തു വന്നുകഴിഞ്ഞു.
ഇന്ത്യയിലെ ബാങ്കുകൾ വെറും 8.15 – 8.35% ത്തിന് വായ്‌പകൾ കൊടുക്കും എന്നിരിക്കെ അന്തങ്ങളുടെ ഭാഷയിൽ സാമ്രാജ്യത്വ ശക്തികളുടെയും ബൂർഷ്വാ കുത്തകകളുടെയും പക്കൽ നിന്ന് സംസ്ഥാന സർക്കാർ ഗ്യാരണ്ടി നൽകി 9.72% പലിശക്ക് ഏതാണ്ട് 2150 കോടി രൂപയാണ് വായ്‌പ എടുത്തത്. 2024 ആകുമ്പോൾ ഇതിന്റെ മുതലും പലിശയും കൂട്ടി ഏതാണ്ട് 3195 കോടി രൂപ നിക്ഷേപിച്ച കോർപ്പറേറ്റ് ബൂർഷ്വാ കുത്തകകൾക്ക് തിരിച്ചു നൽകണം.
ഏറ്റവും രസകരമായ കാര്യം ബൂർഷ്വാ കോർപ്പറേറ്റ് കുത്തക മുതലാളിമാരിൽ നിന്ന് കൊള്ളപ്പലിശക്ക് വാങ്ങിച്ച ഈ പണം ഇപ്പോൾ ഏതാണ്ട് 8% നിരക്കിൽ ബാങ്കുകളിൽ ഡെപ്പോസിറ് ചെയ്തിരിക്കുകയാണ്. Short Term ഡെപ്പോസിറ് ആണെങ്കിൽ renew ചെയ്യുമ്പോൾ ഇനി കിട്ടാൻ പോകുന്നത് പരമാവധി 6% പലിശ മാത്രമായിരിക്കും.
ഈ ഊഡായിപ്പ് സെറ്റ് അപ്പ് വഴി മറിഞ്ഞ കമ്മീഷനുകളിൽ എത്ര കോടി അമേരിക്കക്കാരനായ മരുമകന്റെ അക്കൗണ്ടുകളിലേക്ക് പോയി എന്നതടക്കം അന്വേഷിക്കണം. എന്നാൽ ഇതൊന്നും അന്വേഷിക്കരുത് എന്നാണ് പാർട്ടി കോടതിയുടെ തീരുമാനം.
ഈ കഴുത്തറപ്പൻ പലിശക്ക് എടുത്ത പണമെല്ലാം ഉപയോഗിച്ച് എന്ത് വികസനം ആണ് ചെയ്തത്? കുറെ പ്രഖ്യാപനങ്ങൾ അല്ലാതെ ഒന്നും നടന്നിട്ടില്ല എന്നതാണ് വാസ്തവം. ഒട്ടചങ്കൻ വയനാട് road tunnel നിർമാണ ഉൽഘാടനം വരെ നടത്തി ഞെട്ടിച്ചു. ഇന്ത്യയിൽ ആദ്യം മാതൃകാപരം എന്നൊക്കെ ആഞ്ഞു തള്ളിയെങ്കിലും യഥാർത്ഥത്തിൽ പരിസ്ഥിതി പഠനം പോലും നടത്തിയില്ല എന്നതാണ് വാസ്തവം.
പാവപ്പെട്ടവരുടെ പേര് പറഞ്ഞ് ഓരോ പദ്ധതികൾ തട്ടിക്കൂട്ടി പാർട്ടി നേതാക്കളും മക്കളും കമ്മീഷൻ അടിച്ചുമാറ്റുന്ന ഭൂലോക ഊഡായിപ്പുകൾക്കാണ് കേന്ദ്ര ഏജൻസികൾ കൂച്ചുവിലങ്ങിട്ടത്. ആരാലും തൊടാൻ പറ്റില്ല എന്ന് കരുതിയ പാർട്ടി സെക്രെട്ടറിയുടെ സന്തതിയെ തന്നെ തൂക്കിയെടുത്ത് അകത്തിട്ടു.
ഖേരളത്തിന്റെ വികസനം തടയുന്ന കേന്ദ്ര സർക്കാരിനെതിരെ ഇന്ന് 25 ലക്ഷം പാർട്ടി പ്രവർത്തകർ സമരം ചെയ്യുന്നു എന്നാണ് പാർട്ടി പറയുന്നത്. ഖേരളത്തിന്റെ വികസനം അല്ല കേന്ദ്ര ഏജൻസികൾ തടയുന്നത് മറിച്ച് വികസനത്തിന്റെ പേരും പറഞ്ഞുള്ള പാർട്ടി നേതാക്കളുടെയും, മക്കളുടെയും വികസനം ആണ് അവർ തടഞ്ഞിട്ടുള്ളത്.
മടിയിൽ കനം ഇല്ലെങ്കിൽ എന്തിന് ഭയപ്പെടണം? നിങ്ങൾ അഴിമതി കാണിച്ചിട്ടില്ലെങ്കിൽ എന്തിനാണ് ഭരണഘടനാ സ്ഥാപങ്ങളെ പോലും ഭയപ്പെടുത്താൻ ശ്രമിക്കുന്നത്?
25 ലക്ഷം പ്രവർത്തകർ ഇന്ന് സമരം ചെയ്യും എന്ന് പറയുന്നു. ഇതിൽ ഏതാണ്ട് 95% ഉം അന്നന്നത്തെ വരുമാനം കൊണ്ട് ജീവിക്കുന്നവരാണ്. റേഷൻ കടയിൽ നിന്ന് ഫ്രീ ആയി അരി കിട്ടിയില്ലെങ്കിൽ കുടുംബം പട്ടിണിയിൽ ആകുന്നവരാണ് കൂടുതലും. ശരിക്കും ഇക്കൂട്ടരോട് സഹതാപം മാത്രമേ ഉള്ളൂ, പാർട്ടി നേതാക്കളുടെയും മക്കളുടെയും ആഡംബര ജീവിതത്തിനും, അഴിമതിക്കും, സ്ത്രീപീഡനങ്ങൾക്കും, കൊലപാതകങ്ങൾക്കും എല്ലാം ന്യായീകരണം കണ്ടെത്തി കൊടിയും പിടിച്ച് റോഡിൽ നിന്ന് മുദ്രാവാക്യം വിളിക്കുന്ന ഇവരുടെ വ്യക്തിത്വം എന്താണ് എന്നാലോചിച്ചു നോക്കൂ. അപ്പോൾ പറയും ഞങ്ങൾക്ക് പാർട്ടിയാണ് വലുത്, കേഡർ പാർട്ടികൾ അങ്ങനെയാണ് എന്നൊക്കെ.
നട്ടെല്ല് വളച്ച് എല്ലാം കണ്ടിട്ടും കേട്ടിട്ടും ഒന്നുമറിയാത്തവനെ പോലെ നിശബ്ദനായി ഓച്ഛാനിച്ച് നിൽക്കുന്നതാണ് പാർട്ടിക്കൂര് അല്ലെങ്കിൽ അച്ചടക്കം എങ്കിൽ നിങ്ങളെപ്പോലുള്ള ആളുകൾ മനുഷ്യകുലത്തിന് തന്നെ ശാപമാണ് എന്നേ പറയാനുള്ളൂ. സ്വന്തം ജീവിതത്തിലും കുടുംബത്തിലും നടപ്പാക്കാനാകാത്ത ആശയം പ്രസംഗിച്ചു കൊണ്ടുനടക്കുന്ന നേതാക്കന്മാരെ കുറ്റപ്പെടുത്താൻ കഴിയില്ല, അവർക്ക് ഏറ്റവും വലിയ ഊർജമാണ് ഇന്ന് വൈകിട്ട് സമരം എന്ന് പറഞ്ഞിറങ്ങുന്ന കോമാളിക്കൂട്ടങ്ങൾ.
https://www.facebook.com/jithinjacob.jacob/posts/3394101513992963?__cft__[0]=AZXUAGg37V7C1pT97N3PUOS8Q28Mvan993Fwf8HnjP1pDCkHv1s-GpPi74x-_cH0VvSa-L-xZ5AWuTbIUGQxiqJItJlHc5_uG9-bv31N4QI0Rc5U-zzKefTO-KMj2Qj2Lfw&__tn__=%2CO%2CP-R
Discussion about this post