കോതമംഗലം: സി.പി.ഐ പ്രവര്‍ത്തകനെ സി.പി.എമ്മുകാര്‍ ആക്രമിച്ചതായി പരാതി. സി.പി.ഐ തൃക്കാരിയൂര്‍ ലോക്കല്‍ കമ്മിറ്റി അംഗം തങ്കളം ആര്‍ത്തുങ്കല്‍ പ്രദീപാണ് അക്രമത്തിന് ഇരയായത്. നെല്ലിക്കുഴി പഞ്ചായത്ത് ഏഴാം വാര്‍ഡിലെ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സി.പി.ഐ ജയിച്ച വാര്‍ഡ് കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന് നല്കാന് സി.പി.എം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ആവശ്യം നിരസിച്ച് റിയ റിജു എന്ന സ്ഥാനാര്‍ഥിയാക്കി സി.പി.ഐ പ്രചാരണം ആരംഭിച്ചു .ഇതിനിടെ മുന്‍പഞ്ചായത്ത് അംഗം ശ്രീദേവി ബാബുവിനെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയാക്കി സി.പി.എം തൃക്കാരിയൂര്‍ ലോക്കല്‍ കമ്മിറ്റി മുന്നോട്ട് വരികയും ചെയ്തു. ഇതിന്റെ പേരിലുണ്ടായ തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്.
പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം ശനിയാഴ്ച രാത്രി 11 ഓടെ വീട്ടിലെത്തിയ പ്രദീപിനെ ഒരു സംഘം ആക്രമിക്കുകയായിരുന്നു. തലക്ക് പരിക്കേറ്റ പ്രദീപിനെ കോതമംഗലം മാര്‍ ബസേലിയോസ് മെഡിക്കല്‍ മിഷന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Discussion about this post