ഡല്‍ഹി: കിഫ്ബിക്കെതിരെ ആര്.എസ്.എസ് ഇടപെടലെന്ന ആരോപണത്തിന് ധനമന്ത്രി തോമസ് ഐസക് തെളിവ് പുറത്തുവിടണമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്. ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്തസമ്മേളനത്തില്‍ ആണ് അദ്ദേഹം ആവശ്യപ്പെട്ടുത്. കിഫ്ബിയിലെ കള്ളക്കളി പുറത്തുവരാതിരിക്കാനാണ് സി.എ.ജി അന്വേഷണത്തെ എതിര്‍ക്കുന്നത്.
ജനം നല്കിയ നികുതിപ്പണം ശരിയായ രീതിയില്‍ ചെലവഴിച്ചിട്ടുണ്ടോ എന്നു നോക്കലാണ് സി.എ.ജിയുടെ ചുമതല. ഈ വിഷയത്തില്‍ കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് എന്തുകൊണ്ടാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തെഴുതാത്തത്. നിയമസഭയില്‍ വെക്കാത്ത റിപ്പോര്‍ട്ട് ധനമന്ത്രി വെളിപ്പെടുത്തിയതിനെതിരെ നടപടിയെടുക്കാതെ സ്പീക്കര്‍ ഉറങ്ങുകയാണോ എന്നും അദ്ദേഹം ചോദിച്ചു.
Discussion about this post