ന്യൂഡൽഹി: ജമ്മുകശ്മീരിലെ രാഷ്ട്രീയ പാർട്ടി സഖ്യത്തിനെതിരെ രൂക്ഷവിമർശനവുമായി ആഭ്യന്തരമന്ത്രി അമിത് ഷാ. ജമ്മുകശ്മീരിൽ ഭീകരതയും പ്രക്ഷുബ്ധതയും തിരികെ കൊണ്ടുവരാനാഗ്രഹിക്കുന്ന കോൺഗ്രസും ‘ഗുപ്കർ സംഘവും’ കേന്ദ്രഭരണ പ്രദേശത്ത് വിദേശ ശക്തികളെ ഇടപെടാൻ പ്രേരിപ്പിച്ചുവെന്നുമാണ് അമിത് ഷാ പറഞ്ഞത്.
നേരത്തെ, ഫാറൂഖ് അബ്ദുള്ള, മെഹബൂബ മുഫ്തി, സജ്ജാദ്ലോൺ തുടങ്ങിയ നേതാക്കൾ ചേർന്ന് ജമ്മുകശ്മീരിലെ 6 രാഷ്ട്രീയപാർട്ടികളെ ഉൾപ്പെടുത്തി 370-ാ൦ അനുച്ഛേദം പുനഃസ്ഥാപിക്കുന്നതിനായി ‘ഗുപ്കർ പ്രഖ്യാപനത്തിനായുള്ള ജനകീയ കൂട്ടായ്മ’ എന്ന മുന്നണി രൂപീകരിച്ചിരുന്നു. ഇതിനെയാണ് അമിത് ഷാ ഗുപ്കർ സംഘം എന്ന് വിശേഷിപ്പിച്ചത്.
ആർട്ടിക്കിൾ 370 നീക്കം ചെയ്തത് ഞങ്ങൾ ഉറപ്പാക്കിയ ദളിതരുടെയും സ്ത്രീകളുടെയും ഗോത്രവർഗങ്ങളുടെയും അവകാശങ്ങൾ കവർന്നെടുക്കാനാണ് ഇവർ ആഗ്രഹിക്കുന്നതെന്നും അതുകൊണ്ടാണ് ഇവരെയെല്ലായിടത്തും ആളുകൾ നിരസിക്കുന്നതെന്നും അമിത് ഷാ ട്വിറ്റ് ചെയ്തു.
Discussion about this post