തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക് സിഎജി റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയത് ചട്ടലംഘനമാണെന്ന് മുന്‍ അക്കൗണ്ടന്റ് ജനറല്‍ ജയിംസ് ജോസഫ്.
നിയമസഭയുടെ അവകാശങ്ങള്‍ ലംഘിക്കപ്പെട്ടിരിക്കുകയാണ്. എജി റിപ്പോര്‍ട്ട് നല്‍കുന്നത് ഗവര്‍ണര്‍ക്കാണെന്നും രഹസ്യ രേഖയാണ് പുറത്തുവിട്ടതെന്നും ജയിംസ് ജോസഫ് പറയുന്നു.
എജിയുടെ റിപ്പോര്‍ട്ടില്‍ രാഷ്ട്രീയ ഇടപെടലിന് സാധ്യതയില്ലെന്നും കേരളത്തിലെ എജിയുടെ റിപ്പോര്‍ട്ടില്‍ സിഎജി ഒപ്പുവയ്ക്കുക മാത്രമാണ് ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post