
മതേതര ക്രിസ്തുമസ് കരോള്‍, മതേതര ഇഫ്താര്‍ സംഗമം, മതേതര കുര്‍ബാന ഇവയൊക്കെ പാര്‍ട്ടി പോഷകസംഘടനകള്‍ കൊണ്ടാടുന്നത് കാണുവാന്‍ അവരൊക്കെ റോഡിലേയ്ക്ക് കണ്ണും നട്ടു നില്‍പ്പാണത്രേ..!! ഒരു കാര്യവുമില്ല കുബുദ്ധികളേ..!! ചില പ്രത്യേക ആഘോഷങ്ങളുടെ ഒപ്പം മാത്രമേ മതേതരം എന്ന സംജ്ഞ ചേരൂ എന്ന് മാര്ക്സമഹര്ഷി വിപ്ലവപ്രത്യയശാസ്ത്രതാളിയോലകളില് പറഞ്ഞിട്ടുണ്ട്..!!
ശ്രീരാമകൃഷ്ണന് എന്ന പേരില്‍ത്തന്നെ രണ്ടു വിവാദദൈവങ്ങള് ഉള്‍പ്പെടുന്നുണ്ട്…!! ശ്രീരാമനും കൃഷ്ണനും..!! ആദ്യത്തേത് സംഘികള്‍ക്ക് രാജ്യത്ത് മേല്‍വിലാസം ഉണ്ടാക്കിക്കൊടുത്ത ആളാണ്..!! രണ്ടാമത്തേത് വര്‍ഷാവര്‍ഷം സംഘികള്‍ ജന്മദിനം ആഘോഷിച്ച് ശാഖ വളര്‍ത്തുന്ന കഥാപാത്രവും…!! പക്ഷെ ഈ രണ്ടു കഥാപാത്രങ്ങളുടെ പേരും ഒന്നിച്ച് ചേര്‍ത്താല്‍ കേരളക്കരയിലെ ഒന്നാന്തരം ഒരു സഖാവിന്റെ പേരാകും..!! അത് വൈരുദ്ധ്യാത്മകം..!!
എന്തായാലും ദൈവനാമധാരിയായ സഖാവിനു ഈ ജന്മാഷ്ടമിയില് പേരിന്റെ രണ്ടാം ദൈവം കൊടുത്ത പണി ചില്ലറയല്ല… നാട്ടിലെ ഒരു മതേതരക്ലബ്ബ് സഖാവിനെ ഒരു പരിപാടി ഉത്ഘാടനം ചെയ്യാന്‍ വിളിച്ചു…!! സഖാവ് ചെന്നപ്പോഴാണ് പരിപാടി ശ്രീകൃഷ്ണജയന്തി ആഘോഷമാണ് എന്ന് മനസ്സിലായത്…!! പക്ഷെ ഒന്നുകൂടി ചുഴിഞ്ഞു നോക്കിയപ്പോഴാണ് സഖാവ് അത് കണ്ടത്…!! സംഗതി സാദാ ബാലഗോകുലം കാര്‍ ആഘോഷിക്കുന്ന പോലത്തെ വര്‍ഗ്ഗീയ ഫാസിസ്റ്റ് ശ്രീകൃഷ്ണജയന്തിയല്ല..!! നല്ല ബെസ്റ്റ് മതേതരപരിപാടി…!!
ഈ ഐ.എസ്.ഐ മാര്‍ക്ക് ഒരു സംഭവം തന്നെയാണ്.. അത് കൊണ്ടുപോയി എന്ത് സാധനത്തിന്റെ മേല്‍ ഒട്ടിച്ചാലും പിന്നെ ആ സാധനത്തിന്റെ കോലം മാറും..!! ഈ മാര്‍ക്ക് ഒട്ടിച്ച സാധനം പത്തരമാറ്റ് ശുദ്ധമാവും…!! അതുപോലെ തന്നെയാണ് സഖാക്കളെ സംബന്ധിച്ചിടത്തോളം മതേതരം എന്ന വാക്കും..!! അതുകൊണ്ടുപോയി ചാര്ത്തിയാല് ഏതു മന്ത്രവാദകൂടോത്രപരിപാടിയിലും വരെ പങ്കെടുക്കാം..!! എല്ലാം മതേതരമാകും..!! കേട്ടിട്ടില്ലേ, മതേതര രക്ഷാബന്ധന്, മതേതര ഗണേശോത്സവം, എന്നൊക്കെ..??!! ദേ ഇപ്പൊ അതിന്റെ കൂടെ ചേര്‍ത്തുവയ്ക്കാന്‍ ഒന്നുകൂടി; മതേതര ശ്രീകൃഷ്ണജയന്തി..!! പരിപാടി അവസാനിച്ചിട്ടില്ല; ചിലപ്പോള്‍ ഇക്കൊല്ലം തന്നെ മതേതര പൂജവയ്പ്പ്, മതേതരകെട്ടുനിറ, മതേതര പേട്ടതുള്ളല്‍ തുടങ്ങിയ ആചാരങ്ങളും ഉണ്ടായേക്കാം ..!! അടുത്ത കര്‍ക്കിടകവാവിനു മതേതരബലിയിടല് വരെ നടത്തിയേക്കാം ..!! വറ്റ് തിന്നാന്‍ വരുന്ന ബലിക്കാക്കകള്‍ ആ.എസ്.എസ്സുകാരുടെ സ്വന്തം ഒന്നുമല്ലല്ലോ..???!!
അല്ല, ഈ മതേതരം എന്ന സംഭവം ഇങ്ങനത്തെ ആഘോഷങ്ങളുടെ കൂടെ മാത്രമേ ചേരൂകയുള്ളോ എന്ന് ചില കുബുദ്ധികള്‍ ചോദിക്കുന്നുണ്ട്..!! മതേതര ക്രിസ്തുമസ് കരോള്‍, മതേതര ഇഫ്താര്‍ സംഗമം, മതേതര കുര്‍ബാന ഇവയൊക്കെ പാര്‍ട്ടി പോഷകസംഘടനകള്‍ കൊണ്ടാടുന്നത് കാണുവാന്‍ അവരൊക്കെ റോഡിലേയ്ക്ക് കണ്ണും നട്ടു നില്‍പ്പാണത്രേ..!! ഒരു കാര്യവുമില്ല കുബുദ്ധികളേ..!! ചില പ്രത്യേക ആഘോഷങ്ങളുടെ ഒപ്പം മാത്രമേ മതേതരം എന്ന സംജ്ഞ ചേരൂ എന്ന് മാര്ക്സമഹര്ഷി വിപ്ലവപ്രത്യയശാസ്ത്രതാളിയോലകളില് പറഞ്ഞിട്ടുണ്ട്..!! ‘ഓം, ഓടിക്കേറായ: ചാഞ്ഞു കിടക്കണ തെങ്ങസ്യ’ എന്നോ മറ്റോ ആണ് ആ ശ്ലോകം…!!! അതുകൊണ്ട് എല്ലാ പന്തിയിലും ഈ കഞ്ഞി വിളമ്പും എന്ന് ആരും വിചാരിക്കണ്ട..!!
പക്ഷെ ഹൈന്ദവാചാരങ്ങളെ ജനപ്രിയമാക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ ഓണാഘോഷസമാപനപരിപാടി കൊണ്ട് സംഭവിച്ചത് മറ്റു ചിലതാണ് എന്നാണു ജനസംസാരം..!! ‘ചുമ്മാ ഇരുന്നിടത്ത് ചുണ്ണാമ്പ് തേയ്ക്കുക’, ‘പരു മാന്തി പുണ്ണാക്കുക’ തുടങ്ങിയ നാടന്‍ പഴമൊഴികള്‍ക്ക് ജനശ്രദ്ധ നേടിക്കൊടുത്താണത്രേ ഓണാഘോഷം സമാപിച്ചത്…!! ഗുരുദേവനും കുരിശും ഉള്‍പ്പെട്ട നിശ്ചലദൃശ്യത്തിനെ ശ്രീനാരായണദര്‍ശനങ്ങളുടെ ഹൈന്ദവവത്കരണം എന്ന തലത്തില്‍ താത്വികമായി അവലോകനം ചെയ്യണം എന്ന് പാര്‍ട്ടി സര്‍ക്കുലര്‍ ഇറക്കേണ്ടതായിരുന്നു..!! വഴിവക്കില്‍ നിന്ന് ഇതുകണ്ട പ്രത്യയശാസ്ത്രഅടിത്തറയില്ലാത്ത അടിസ്ഥാനവര്‍ഗ്ഗം ഇതിനെ നാരായണഗുരുവിനെ ഗുരുദേവനെ കുരിശില്ത്തറയ്ക്കുന്നതായാണ് മനസ്സിലാക്കിയത്..!! വര്‍ഗ്ഗീയവാദികളുടെ ആകര്‍ഷണത്തില്‍പ്പെട്ട് പാര്‍ട്ടിയില്‍ നിന്നും അകന്നുപോകുന്ന ഹൈന്ദവരെ തിരിച്ച് ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ പരിപാടി, പക്ഷെ ഇപ്പോള്‍ അടുത്തു നില്‍ക്കുന്നവരെക്കൂടി പാര്‍ട്ടിയ്ക്കെതിരെ മഞ്ഞക്കൊടി പിടിച്ച് തെരുവിലിറക്കാനേ ഉപകരിച്ചുള്ളൂ എന്ന് ചുരുക്കം..!! അല്ലെങ്കില്‍ത്തന്നെ മനസ്സില്‍ ഉദ്ദേശിക്കുന്ന കാര്യത്തിന്റെ നേരെ വിപരീതം വാക്കിലൂടെയും പ്രവൃത്തിയിലൂടെയും പുറത്തുവിടുക എന്നത് പാര്‍ട്ടിയുടെ ജന്മവശാലുള്ള ദോഷം ആണ്..!! രണ്ടുകൊല്ലം മുന്‍പ് നടത്തിയ പ്ലീനഘോഷത്തിന്റെ സമാപനചച്ചടങ്ങില് മതപരമായ പരിപാടികളില്‍ നിന്നും സഖാക്കള്‍ വിട്ടുനില്‍ക്കണം എന്നോ മറ്റോ ഒരു വെളിപാട് പറഞ്ഞിരുന്നതാണ്..!! അത് ആത്മാര്‍ഥമായി ഉള്‍ക്കൊണ്ട് പ്രവര്‍ത്തിച്ചത് മൂലമാകണം, ഇപ്പോള്‍ രക്ഷാബന്ധനും രാമായണമാസവും ഗണേശോത്സവവും ശ്രീകൃഷ്ണജയന്തിയും വരെ പാര്‍ട്ടിയുടെ വാര്‍ഷിക ആചാരങ്ങളില്പ്പെട്ടു..!!
ശ്രീരാമകൃഷ്ണസഖാവിന്റെ നിലപാട് അനുസരിച്ചു ചിന്തിക്കുമ്പോള്‍ പ്രശ്നം തീരുന്നില്ല..!! അതായത് ശ്രീകൃഷ്ണജയന്തി ആഘോഷം എന്ന് ചുമ്മാ പറഞ്ഞാല്‍ അത് വര്‍ഗീയമാണ്..!! അത് എല്ലാവര്ക്കും സ്വീകാര്യം ആകണമെങ്കില്‍ ‘മതേതരശ്രീകൃഷ്ണജയന്തി’ എന്ന് പ്രത്യേകം പറയണം..!! ആ നിലയ്ക്ക് നോക്കിയാല്‍ സഖാവിനെ ചുമ്മാ ‘ശ്രീരാമകൃഷ്ണാ’ എന്ന് വിളിക്കാന്‍ പാടുണ്ടോ..??!! നേരത്തെ പറഞ്ഞത് പോലെ രണ്ടും സംഘപരിവാറിന്റെ വര്ഗ്ഗീയആയുധങ്ങളല്ലേ..??!! അപ്പോള്‍ ഇനി ഒന്നും ചിന്തിക്കണ്ടാ; ‘മതേതര ശ്രീരാമകൃഷ്ണന്’.. അങ്ങനെയങ്ങോട്ട് പുനര്‍നാമകരണം ചെയ്യുക…!! അതുപോലെ പിണറായി മതേതരവിജയന്, കോടിയേരി മതേതരബാലകൃഷ്ണന്, മതേതര ഓക്കേ വാസു, മതേതര ഗോവിന്ദന് മാസ്റ്റര്‍…, ഇനിയിപ്പോള്‍ ആര്‍ക്കും ഇവരെ ധൈര്യമായി സ്വീകരിക്കാം..!! രാജേഷും സ്വരാജും ചിന്തയും ദിവ്യയും ഒക്കെ തല്ക്കാലം തല്‍സ്ഥിതി തുടരട്ടെ..!! എളമരം കരീമിനും തോമസ് ഐസക്കിനും ഒന്നും ഈ മതേതരകുത്തിവയ്പ്പ് എടുക്കേണ്ട കാര്യമില്ല..!!
അപ്പോള്‍ വര്‍ത്തമാനം പറഞ്ഞു നിന്ന് സമയം കളയല്ലേ സഖാവേ, മതേതരപൂജവയ്പ്പ് അടുത്തു..!! ഒരു മതേതരസരസ്വതിയുടെ ഫോട്ടം കിട്ടുമോന്നു നോക്ക്…!!
Discussion about this post