ഡല്‍ഹി: രാജ്യത്തെ റെയില്‍വേ സ്റ്റേഷനുകളില്‍ ഇനി മുതല്‍ മണ്‍കപ്പില്‍ ചായ നല്‍കുമെന്ന് റെയില്‍വേ മന്ത്രി പീയുഷ് ഗോയൽ. പ്ലാസ്റ്റിക് മുക്ത ഇന്ത്യയെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഈ നീക്കമെന്നും മന്ത്രി പറഞ്ഞു. വടക്കു പടിഞ്ഞാറന്‍ റെയില്‍വേക്ക് കീഴില്‍ പുതുതായി വൈദ്യുതീകരിച്ച ധിഗവാര- ബന്ദിക്കൂയ് സെക്ഷന്‍ ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ ഏകദേശം നാനൂറോളം റെയില്‍വേ സ്‌റ്റേഷനുകളില്‍ മണ്‍കപ്പിലാണ് നിലവില്‍ ചായ നല്‍കുന്നത്. ഭാവിയില്‍ രാജ്യത്തെ എല്ലാ സ്റ്റേഷനുകളിലേക്കും ഇത് വ്യാപിപ്പിക്കാനാണ് ലക്ഷ്യമെന്നും പീയുഷ് ഗോയല്‍ പറഞ്ഞു.
മണ്‍പാത്രങ്ങള്‍ ഉപയോഗിക്കുന്നത് പരിസ്ഥിതിയെ സംരക്ഷിക്കാന്‍ സഹായിക്കുമെന്നും ലക്ഷക്കണക്കിന് ആളുകള്‍ക്ക് ഇതുവഴി ജോലി ലഭിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Discussion about this post