പിണറായി സര്‍ക്കാരിനെതിരെ പരിഹാസവുമായി ഫേസ്ബുക്ക് പോസ്റ്റുമായി ബാര്‍ കൗണ്‍സിലര്‍ അഭിഭാഷകനായ ശങ്കു ടി ദാസ്. ‘അഞ്ചു കൊല്ലത്തെ ഭരണ നേട്ടം പറയാന്‍ പറഞ്ഞാല്‍ പലചരക്ക് കടയിലേക്കുള്ള ലിസ്റ്റ് വായിക്കുന്ന ഒരേയൊരു സര്‍ക്കാരേയുള്ളൂ’, ശങ്കു ടി ദാസ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
‘ആരെന്തു കുറ്റം പറഞ്ഞാലും ‘കിറ്റ് വാങ്ങി നക്കിയില്ലേ?’, ‘ആ കിറ്റ് തിരിച്ചു വെച്ചിട്ട് ചിലയ്ക്കെടാ’, ‘നിനക്ക് ഈ ക്രിസ്മസിന് കിറ്റില്ല’ എന്നൊക്കെ മറുപടിയും.സത്യത്തിലിവര്‍ നടത്തുന്നത് സര്‍ക്കാരാണോ ബിഗ് ബസാറാണോ?’, അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
അഞ്ചു കൊല്ലത്തെ ഭരണ നേട്ടം പറയാൻ പറഞ്ഞാൽ പലചരക്ക് കടയിലേക്കുള്ള ലിസ്റ്റ് വായിക്കുന്ന ഒരേയൊരു സർക്കാരേയുള്ളൂ.
മല്ലിപ്പൊടി 100 ഗ്രാം.
മുളകുപൊടി 200 ഗ്രാം.
അരി 5 കിലോ.
പഞ്ചാര കാൽ കിലോ.
ശർക്കര (തിരിച്ചെടുത്തത്) 2 കിലോ.
പപ്പടം (തിരിച്ചെടുക്കാത്തത്) 1 പാക്കറ്റ്.
ഇതാണ് പ്രോഗ്രസ് കാർഡ്!!
എന്നിട്ട് ആരെന്തു കുറ്റം പറഞ്ഞാലും ‘കിറ്റ് വാങ്ങി നക്കിയില്ലേ?’, ‘ആ കിറ്റ് തിരിച്ചു വെച്ചിട്ട് ചിലയ്ക്കെടാ’, ‘നിനക്ക് ഈ ക്രിസ്മസിന് കിറ്റില്ല’ എന്നൊക്കെ മറുപടിയും.
സത്യത്തിലിവർ നടത്തുന്നത് സർക്കാരാണോ ബിഗ് ബസാറാണോ? ?
https://www.facebook.com/sankutdas/posts/10158109508887984?__cft__[0]=AZWDOIBt04n2g9ToqhXVz_tw6f74Obb6F9q_ZTIGRm25nBD-I0vfzPIZOvor1kvk0xph5kn9ukjzuTcfT0Iebg-OFjPQwntzr60vun9gh_HykMpTetoEgs7MI7Q3hd2Ft-k&__tn__=%2CO%2CP-R
Discussion about this post