റാഞ്ചി: ബീഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ ലാലു പ്രസാദ് യാദവിന്റെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോര്‍ട്ട്. വൃക്കകളുടെ പ്രവര്‍ത്തനം വഷളാകുന്നതായി അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്ന റാഞ്ചിയിലെ രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ ഡോക്ടര്‍മാര്‍ അറിയിച്ചു.
ഇക്കാര്യം ബന്ധപ്പെട്ട അധികാരികളെ രേഖാമൂലം അറിയിച്ചിട്ടുണ്ടെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. കാലിത്തീറ്റ കുംഭകോണ കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന ലാലു പ്രസാദിനെ രണ്ടാഴ്ചകള്‍ക്ക് മുമ്പാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 2017-ലാണ് കാലിത്തീറ്റ കുംഭകോണ കേസില്‍ ലാലുവിനെ കോടതി ശിക്ഷിച്ചത്.
Discussion about this post