ബംഗളൂരു: കന്നുകാലി കശാപ്പ് നിരോധന ബില്‍ നിയമനിര്‍മാണ സഭയില്‍ അവതരിപ്പിക്കാന്‍ സാധിക്കാതെ വന്നതോടെ ഓര്‍ഡിനന്‍സ് കൊണ്ടുവരാനൊരുങ്ങി കര്‍ണാടക സർക്കാർ.
ബില്‍ അവതരിപ്പിക്കാന്‍, വരുന്ന ചൊവ്വാഴ്ച പ്രത്യേക സഭാസമ്മേളനം ചേരുന്നതിനായി ഗവര്‍ണറുടെ അനുമതി തേടിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ പറഞ്ഞു.
ഉപരിസഭ ചേരാന്‍ ചെയര്മാന് തയാറാകുന്നില്ലെങ്കില്‍ ഓര്‍ഡിനന്‍സ് ഇറക്കാനാണ് ശ്രമിക്കുമെന്നും യെദിയൂരപ്പ പറഞ്ഞു. നേരത്തെ നിയമനിര്‍മാണസഭയില്‍ ബില്‍ അവതരിപ്പിക്കുന്നതിന് മുന്‍പേ ചെയര്മാന് പ്രതാപ് ചന്ദ്ര ഷെട്ടി സഭ പിരിച്ചുവിട്ടിരുന്നു. ഷെട്ടിക്കെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിക്കാനും ബിജെപി അനുമതി തേടിയിട്ടുണ്ട്.
Discussion about this post