ഡല്‍ഹി : രാജ്യത്തിന്റെ വളര്‍ച്ചയ്ക്കായി വെല്ലുവിളിയേറ്റെടുക്കാന്‍ തയ്യാറാകണമെന്ന് വ്യവസായികളോട് പ്രധാനമന്ത്രി. കൂടുതല്‍ നിക്ഷേപം നടത്താനും വ്യവസായ ലോകം തയ്യാറാകണം. നിലവിലെ സാമ്പത്തിക സൂചകങ്ങള്‍ നിക്ഷേപത്തിന് അനുയോജ്യമാണ്. ചൈനയുടെ നഷ്ടം ഇന്ത്യയ്ക്ക് നേട്ടമാക്കാന്‍ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.
ചൈനയിലേതുള്‍പ്പെടെ ആഗോള തലത്തിലുള്ള സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ വ്യവസായ പ്രമുഖന്മാരുമായും സാമ്പത്തിക വിദഗ്ധരുമായും നടത്തിയ കൂടിക്കാഴ്ചയിലാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്.
പലിശ നിരക്കുകളില്‍ കാര്യമായ കുറവുവരുത്തണമെന്നും സ്റ്റീല്‍ ഉള്‍പ്പടെയുള്ള ചൈനീസ് ഉത്പന്നങ്ങള്‍ രാജ്യത്ത് ഇറക്കുമതിചെയ്യുന്നത് നിയന്ത്രിക്കണമെന്നും അസോചം കൂടിക്കാഴ്ചയില്‍ ആവശ്യപ്പെട്ടു.
റേസ് കോഴ്‌സ് റോഡിലെ പ്രധാനമന്ത്രിയുടെ വസതിയായില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി, മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യന്‍, ആര്‍ബിഐ ഗവര്‍ണര്‍ രഘുറാം രാജന്‍, പ്രമുഖ വ്യവസായികളായ മുകേഷ് അംബാനി, അനില്‍ അംബാനി, ടാറ്റ ഗ്രൂപ്പിന്റെ സൈറസ് മിസ്ത്രി, ആദിത്യ ബിര്‍ല ഗ്രൂപ്പിന്റെ കുമാര്‍ മംഗലം ബിര്‍ല, മഹിന്ദ ആന്‍ഡ് മഹിന്ദ്രയുടെ ആനന്ദ് മഹിന്ദ്ര, എസ്സാര്‍ ഗ്രൂപ്പിന്റെ ശശി റൂയ്യ, അദാനിയുടെ ഗൗതം അദാനി, വിവിധ പൊതുമേഖലസ്വകാര്യ ബാങ്കുകളുടെ അധ്യക്ഷന്മാര്‍ തുടങ്ങിയവരും പങ്കെടുത്തു.
Discussion about this post