ദിസ്പൂര്‍: സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാനത്തെ മദ്രസ്സകളും സംസ്‌കൃത പഠന കേന്ദ്രങ്ങളും അടച്ചുപൂട്ടി സ്‌കൂളുകളാക്കി മാറ്റാനാണ് തീരുമാനമെന്ന് കേന്ദ്ര പാര്‍ലമെന്ററികാര്യ മന്ത്രി ചന്ദ്ര മോഹന്‍ പാത്തോവരി. അസം മുഖ്യമന്ത്രി സര്‍ബാനന്ദ സൊനോവാളിന്റെ നേതൃത്വത്തില്‍ നടന്ന് നിയമസഭാ യോഗത്തിലാണ് തീരുമാനം സ്വീകരിച്ചത്.
മതപഠനകേന്ദ്രങ്ങള്‍ അടച്ചുപൂട്ടി സ്‌കൂളുകളാക്കി മാറ്റുമെന്ന് അസം വിദ്യാഭ്യാസമന്ത്രി ഹിമന്ത ബിസ്വ ശര്‍മ്മ് പ്രഖ്യാപിച്ചിരുന്നു. മത ഗ്രന്ഥങ്ങള്‍ പഠിപ്പിക്കാന്‍ സര്‍ക്കാരിന് പൊതുജനങ്ങളുടെ പണം ഉപയോഗിക്കാന്‍ സാധിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. സര്‍ക്കാര്‍ ഖുറാന്‍ പഠിപ്പിക്കുകയാണെങ്കില്‍ ഭഗവത് ഗീതയും പഠിപ്പിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
പുതിയ നിയമത്തിന്റെ ഭാഗമായി സംസ്ഥാനത്തുള്ള എല്ലാ സംസ്‌കൃത പഠനകേന്ദ്രങ്ങളും കുമാര്‍ ഭാസ്‌കര്‍വര്‍മ്മ സംസ്‌കൃത സര്‍വ്വകലാശാലയ്ക്ക് കൈമാറാനാണ് തീരുമാനമെന്ന് മുഖ്യമന്ത്രി സര്‍ബാനന്ദ സൊനോവാള്‍ അറിയിച്ചു.
സ്വകാര്യ മദ്രസ്സകളുടെ കാര്യത്തില്‍ തീരുമാനം സ്വീകരിച്ചട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post