കൊല്‍ക്കത്ത: സുവേന്ദു അധികാരിക്ക് പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസ് വിടുമെന്ന പ്രഖ്യാപനവുമായി പശ്ചിമ ബംഗാളിലെ രണ്ട് നേതാക്കള്‍കൂടി രംഗത്ത്. സൗത്ത് ബംഗാള്‍ സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് കോര്പ്പറേഷന് (എസ്ബിഎസ്ടിസി) ചെയര്മാന് കേണല്‍ (റിട്ട.) ദീപ്താങ്ഷു ചൗധരി തന്റെ രാജിക്കത്ത് മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് അയച്ചു.
അസന്‍സോള്‍ മുനിസിപ്പല്‍ കോര്പ്പറേഷന് ബോര്‍ഡ് ഓഫ് അഡ്മിനിസ്ട്രേറ്റേഴ്സ് ചെയര്മാന് പദവിയില്‍നിന്ന് പാര്‍ട്ടി നേതാവ് ജിതേന്ദ്ര തിവാരിയും രാജിവച്ചിട്ടുണ്ടെന്ന് എഎന്‍ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.
Discussion about this post