അഡ്ലെയ്ഡ്: ഇന്ത്യക്കെതിരായ ഡേ നൈറ്റ് ടെസ്റ്റ് മത്സരത്തിൽ ഓസ്ട്രേലിയ പതറുന്നു. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 244ന് മറുപടിയായി ബാറ്റിംഗ് ആരംഭിച്ച ഓസ്ട്രേലിയക്ക് അഞ്ച് വിക്കറ്റ് നഷ്ടമായി. ഒടുവിൽ റിപ്പോർട്ട് കിട്ടുമ്പോൾ ഒന്നാം ഇന്നിംഗ്സിൽ 79റൺസിന് 5 വിക്കറ്റ് എന്ന നിലയിലാണ് ആതിഥേയർ.
ഓസീസിന്റെ നാല് മുൻ നിര ബാറ്റ്സ്മാന്മാരും രണ്ടക്കം കാണാതെ പുറത്തായി. 42 റൺസുമായി മാർനസ് ലെബൂഷെയ്നും റണൊന്നുമെടുക്കാതെ ക്യാപ്റ്റൻ ടിം പെയ്നുമാണ് ക്രീസിൽ. സ്പിന്നർ രവിചന്ദ്രൻ അശ്വിൻ 3 വിക്കറ്റ് വീഴ്ത്തിയപ്പോൾ ഓസീസ് ബാറ്റിംഗ് നിരയ്ക്ക് നേരെ തുടക്കത്തിൽ ആക്രമണം അഴിച്ചു വിട്ട പേസർ ജസ്പ്രീത് ബൂമ്ര രണ്ട് വിക്കറ്റ് നേടി. മുഹമ്മദ് ഷമിയും ഉമേഷ് യാദവും മികച്ച രീതിയിൽ പന്തെറിഞ്ഞു.
നേരത്തെ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് 244 റൺസിന് അവസാനിച്ചു. നായകൻ വിരാട് കോഹ്ലി 74 റൺസെടുത്തു. ഓസ്ട്രേലിയക്ക് വേണ്ടി സ്റ്റാർക് 4ഉം കമ്മിൻസ് 3ഉം വിക്കറ്റെടുത്തു.
Discussion about this post